രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക് ഗോഡ്സെയെ കുറിച്ച് തെലുങ്ക് നടന്‍ നാഗ ബാബു ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് വിമര്‍ശനപ്പെരുമഴ. ഗോഡ്സെയുടെ ജന്മദിനത്തിലാണ് ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്ന് നാഗ ബാബു കുറിച്ചത്. ഗോഡ്‌സെ ഒരു ദേശീയ വാദിയാണ്. അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ എന്താണെന്ന് പറയാതെ മാധ്യമങ്ങള്‍ സര്‍ക്കാരിന്‍റെ വാദമാണ് അവതരിപ്പിക്കുന്നതെന്ന് നാഗബാബു കുറിപ്പില്‍ പറയുന്നു. കുറിപ്പ് വൈറലായതോടെ പ്രമുഖരടക്കം നിരവധിപേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
'ഗോഡ്‌സെ ഒരു യഥാര്‍ഥ ദേശസ്‌നേഹിയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയത് ശരിയോ തെറ്റോയെന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷെ ഇന്നത്തെ ദിവസം അദ്ദേഹത്തിന്‍റെ ആശയങ്ങളും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളുമാണ് അവതരിപ്പിക്കേണ്ടത്. അതിന് പകരം സര്‍ക്കാരിന്‍റെ കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. അതിപ്പോഴും തുടരുകയാണ്... ഇന്നും. ചെയ്യാന്‍ പോകുന്ന കാര്യത്തിന്‍റെ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന് ചിന്തിക്കാതെയാണ് ഗോഡ്‌സെ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നില്ല. ഈ ജന്മദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നുവെന്നും' നാഗബാബു കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തിയപ്പോള്‍ താന്‍ ഗോഡ്സെ ചെയ്ത കുറ്റകൃത്യത്തെ പിന്തുണക്കുന്നില്ലെന്ന് മറ്റൊരു കുറിപ്പില്‍ നടന്‍ പറഞ്ഞു. ചിരഞ്ജീവിയുടെ ഇളയസഹോദരനാണ് നാഗബാബു.