ETV Bharat / sitara

46-ാം പിറന്നാൾ നിറവിൽ നടിപ്പിൻ നായകൻ

നെരുക്കു നേർ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന് തമിഴകത്തിന്‍റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ ഇതുവരെ വ്യത്യസ്തതയാർന്ന 40 ചിത്രങ്ങളുടെ ഭാഗമായി...

nadippin nayakan  actor suriya  suriya  actor suriya celebrates his 46th birthday  46-ാം പിറന്നാൾ നിറവിൽ നടിപ്പിൻ നായകൻ  നടിപ്പിൻ നായകൻ  സൂര്യ  നെരുക്കു നേർ
46-ാം പിറന്നാൾ നിറവിൽ നടിപ്പിൻ നായകൻ
author img

By

Published : Jul 23, 2021, 12:49 PM IST

തമിഴകത്തിന്‍റെ സ്വന്തം നടിപ്പിൻ നായകന് ഇന്ന് 46-ാം പിറന്നാൾ. 1975ൽ ജനിച്ച ശരവണൻ ശിവകുമാർ സൂര്യയായും അവിടുന്ന് നടിപ്പിൻ നായകനായും ആരാധകരുടെ മനസിൽ വളർന്നത് വളരെ കുറച്ച് സമയം കൊണ്ടും എന്നാൽ കഠിനാധ്വാനത്തിലൂടെയും. മണിരത്നത്തിന്‍റെ നിർമാണത്തിൽ വസന്ത് സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ നെരുക്കു നേർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിര ജീവിതം ആരംഭിച്ച സൂര്യ ഇന്നോളം 40 ചിത്രങ്ങളുടെ ഭാഗമായി. ചിത്രത്തിന്‍റെ വിജയത്തിന് വേണ്ടി ഏതു വേഷവും ചെയ്യാൻ തയാറുള്ള മനസും എന്ത് സാഹസത്തിനും മുതിരാനുള്ള ആത്മവിശ്വാസവും സൂര്യയെ നടിപ്പിൻ നായകനാക്കി വളർത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല.

നെരുക്കു നേർ എന്ന ചിത്രത്തിന് ശേഷം തുടർച്ചയായി സിനിമകളിൽ അഭിനയിച്ചെങ്കിലും സിനിമകൾക്കൊന്നും വിജയം നേടാനോ സൂര്യ എന്ന അഭിനേതാവിനെ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് 2001ൽ ബാലയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രം സൂര്യയുടെ അഭിനയ ജീവിത്തിൽ വഴിത്തിരിവാകുകയായിരുന്നു. തമിഴ്‌നാട് സർക്കാരിന്‍റെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നന്ദയിലൂടെ നേടാൻ സൂര്യക്ക് കഴിഞ്ഞു. മൂന്ന് തവണയാണ് സംസ്ഥാന സർക്കാരിന്‍റെ മികച്ച നടനുള്ള അവാർഡ് സൂര്യ സ്വന്തമാക്കുന്നത്.

Also Read: 'എതർക്കും തുനിന്തവൻ'; മാസ് എന്‍റർടെയ്‌നറുമായി സൂര്യ

പിന്നീട് അഭിനയ ജീവിതത്തിൽ പല ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും തന്‍റെ സിനിമകളുടെ തെരഞ്ഞെടുപ്പിലുള്ള മികവ് കൊണ്ടും വേഷങ്ങളിലെ വ്യത്യസ്തത കൊണ്ടും നടിപ്പിൻ നായകൻ എന്ന പട്ടം തന്‍റെ പേരിൽ തന്നെ നിലനിർത്താൻ സൂര്യക്ക് ഇന്നോളം കഴിഞ്ഞു.

അഭിനയ മികവിലൂടെ മാത്രമല്ല സൂര്യയെ ആരാധകർ ഓർക്കുക. തന്‍റെ മാനുഷിക പ്രവർത്തികൾ കൊണ്ടും ആരാധകരുടെ മനസിൽ നായകനായി തന്നെ തുടരുന്ന ആരാധകരുടെ സ്വന്തം നടിപ്പിൻ നായകന് ജന്മദിനാശംസകൾ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.