Auto Rickshaw Karante Bharya starts rolling: സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ'യുടെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻമന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു.
M.Mukundan's Auto Rickshaw Karante Bharya : പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ'. എം മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായ 'ഓട്ടോ റിക്ഷാക്കരന്‍റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ സിനിമ.
Auto Rickshaw Karante Bharya cast and crew : സൂരാജ്, ആന്‍ അഗസ്‌റ്റിന്‍ എന്നിവരെ കൂടാതെ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മാണം. എൻ അഴകപ്പൻ ആണ് ഛായാഗ്രഹണം. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം പകരുന്നത്.
എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം-നിസാർ റഹ്‌മത്ത്, സ്‌റ്റില്‍സ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ-വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി, വാർത്ത പ്രചരണം-എ എസ് ദിനേശ്.