Mukesh remembering KPAC Lalitha: മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടനും എംഎല്‍എയുമായ മുകേഷ്. എന്നും തന്നെ വിസ്‌മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചിയെന്നാണ് മുകേഷ് പറയുന്നത്. ഏതൊരു കഥാപാത്രത്തെയും തന്മയഭാവത്തോടെ പകര്‍ന്നാടിയ പ്രിയ നടിയാണ് കെപിഎസി ലളിതയെന്നും മുകേഷ് പറയുന്നു.
ഫേസ്‌ബുക്കിലൂടെയായിരുന്നു മുകേഷിന്‍റെ പ്രതികരണം. അഞ്ച് പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രമാണ് കെപിഎസി ലളിതയെന്നും മുകേഷ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Mukesh facebook post about KPAC Lalitha: 'അഞ്ച് പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം.. എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ഒപ്പം കെപിഎസിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത്.. എന്നും എന്നെ വിസ്‌മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചി..
ഏതു കഥാപാത്രത്തെയും തന്മയഭാവത്തോടെ പകർന്നാടിയ പ്രിയ നടി.. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭയെ ഞാനെന്നും നോക്കി നിന്നിട്ടുള്ളത്.. ചേച്ചിയുടെ കഥാപാത്രങ്ങൾ ഇന്നും എന്നും അനശ്വരമാകട്ടേ.. അതാണ് ചരിത്രം ആവിശ്യപെടുന്നതും.. പ്രണാമം..മഹാനടി..പ്രണാമം...'- മുകേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.