ETV Bharat / sitara

കോവിഡ് ഭീതിയില്‍ ചിത്രങ്ങളുടെ റിലീസിങ് മാറ്റി

author img

By

Published : Mar 11, 2020, 8:23 AM IST

മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം, കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്, വണ്‍ എന്നീ ചിത്രങ്ങളുടെ റിലീസിങ് മാറ്റുന്നതായി അണിയറ പ്രവര്‍ത്തകര്‍

Movie theaters closed until 31; The release of Big Budget films has changed  Cinema Releases Postponed  സിനിമ തീയേറ്ററുകള്‍ 31 വരെ അടച്ചിടും; ബിഗ് ബജറ്റ് ചിത്രങ്ങളടക്കം എത്താന്‍ വൈകും  ബിഗ് ബജറ്റ് ചിത്രങ്ങളടക്കം എത്താന്‍ വൈകും  സിനിമ തീയേറ്ററുകള്‍ 31 വരെ അടച്ചിടും  കേരളത്തില്‍ കൊറോണ വൈറസ്  Movie theaters closed until 31  Big Budget films has changed  The release of Big Budget films has changed
സിനിമ തീയേറ്ററുകള്‍ 31 വരെ അടച്ചിടും; ബിഗ് ബജറ്റ് ചിത്രങ്ങളടക്കം എത്താന്‍ വൈകും

കൊച്ചി: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളുടെ റിലീസിങ് മാറ്റി. മൂന്ന് ചിത്രങ്ങളാണ് റിലിസിങ് മാറ്റുന്നതായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് ഭീതി തുടരുകയാണെങ്കില്‍ കൂടുതല്‍ ചിത്രങ്ങളുടെ റിലീസിങ് മാറ്റി വെച്ചേക്കും.

മോഹൻലാലിനെ നായകനാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം, വ്യാഴാഴ്ച റിലീസ് തീരുമാനിച്ചിരുന്ന ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്, മമ്മൂട്ടി നായകനായെത്തുന്ന വണ്‍ എന്നീ സിനിമകളുടെ റിലീസിങ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴ് നടന്‍ വിജയ് ചിത്രം മാസ്റ്റേഴ്‍സിന്‍റെ കേരളത്തിലെ റിലീസ് നീളും.

സിനിമാ തിയേറ്ററുകള്‍ ഈ മാസം അടച്ചിടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ചൊവ്വാഴ്ച ഉച്ചക്ക് യോഗം കൂടുകയും തിയേറ്ററുകള്‍ മാര്‍ച്ച് 31വരെ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചിത്രങ്ങളുടെ റിലീസിങ് തിയതി മാറ്റുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.