കഴിഞ്ഞ ദിവസം മറിയത്തിന്‍റെ പിറന്നാൾ വിശേഷങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതെങ്കിൽ ഇന്നത്തെ ദിനത്തിനും സൂപ്പർതാരത്തിന്‍റെ കുടുംബത്തിൽ ഒരു പ്രത്യേകതയുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും ഭാര്യ സുൽഫത്തിന്‍റെയും 41-ാംവിവാഹ വാര്‍ഷികമാണ് ഇന്ന്. അനു സിത്താര, ജോജു ജോര്‍ജ്, സംവിധായകന്മാരായ അരുണ്‍ ഗോപി, അജയ് വാസുദേവ് തുടങ്ങി നിരവധി പ്രമുഖരാണ് താരത്തിനും ഭാര്യക്കും ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടെത്തിയത്.
- " class="align-text-top noRightClick twitterSection" data="">
മമ്മൂക്കയുടെ ആത്മസുഹൃത്തും സൂപ്പർതാരവുമായ മോഹൻലാലും ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെയും സുൽഫത്തിന്‍റെയും വരച്ച ചിത്രത്തിനൊപ്പം പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ എന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു. സൂപ്പർതാരത്തിനും ഭാര്യക്കും വിവാഹവാർഷിക ആശംസകൾ അറിയിച്ചും പതിറ്റാണ്ടുകളായുള്ള മമ്മൂട്ടി-ലാൽ സൗഹൃദത്തിനെയും പ്രകീർത്തിച്ചും ആരാധകരും മോഹൻലാലിന്‍റെ പോസ്റ്റ് ഏറ്റെടുത്തു. കൂടാതെ, മോഹൻലാൽ പങ്കുവെച്ച ചിത്രവും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
1979 മേയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും തമ്മിലുള്ള വിവാഹം നടന്നത്. വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു വിവാഹം. അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം തുടങ്ങിയ സിനിമകൾ അദ്ദേഹം വിവാഹത്തിന് മുമ്പ് അഭിനയിച്ച സിനിമകളാണ്.