ETV Bharat / sitara

ദ്വിഭാഷയിൽ 'മിഷന്‍ കൊങ്കണ്‍' ; ഒടിയന് ശേഷം വി.എ ശ്രീകുമാറിന്‍റെ മോഹൻലാൽ ചിത്രം - mohanlal mission konkon randeeep hooda news

മോഹന്‍ലാലിനൊപ്പം ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയും ചിത്രത്തിന്‍റെ ഭാഗമാകുന്നു

മോഹന്‍ലാൽ ഒടിയന്‍ സിനിമ വാർത്ത  ഒടിയന്‍ വി.എ ശ്രീകുമാര്‍ മേനോൻ പുതിയ വാർത്ത  വിഎ ശ്രീകുമാര്‍ മേനോൻ മിഷന്‍ കൊങ്കണ്‍ വാർത്ത  മിഷന്‍ കൊങ്കണ്‍ ഒടിയന്‍ വാർത്ത  മിഷന്‍ കൊങ്കണ്‍ മോഹന്‍ലാൽ വാർത്ത  mission konkon news update  mission konkon va sreekumar news  va sreekumar mohanlal news  mohanlal odiyan news  mohanlal mission konkon randeeep hooda news  രണ്‍ദീപ് ഹൂഡ മോഹൻലാൽ ചിത്രം വാർത്ത
മോഹന്‍ലാൽ
author img

By

Published : Sep 13, 2021, 7:52 PM IST

ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വി.എ ശ്രീകുമാറും ഒന്നിക്കുന്നു. 'മിഷന്‍ കൊങ്കണ്‍' എന്ന ചിത്രത്തിലാണ് നായകനും സംവിധായകനും വീണ്ടുമൊരുമിക്കുന്നത്. ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യും.

മലയാളത്തിലും ഹിന്ദിയിലുമാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടി.ഡി രാമകൃഷ്‌ണനാണ് മിഷന്‍ കൊങ്കണിന്‍റെ രചന നിർവഹിക്കുന്നത്. ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന്‍ എന്നിവരാണ് നിർമാതാക്കൾ.

2018ൽ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രം ഐതിഹ്യ കഥകളിലും മുത്തശ്ശിക്കഥകളിലും കേട്ടിട്ടുള്ള ഒടിയൻ എന്ന കഥാപാത്രത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയത്. ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക.

മോഹൻലാലിന്‍റേതായി റിലീസിനൊരുങ്ങുന്നത് ബ്രോ ഡാഡി എന്ന ചിത്രമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്‌ത സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്‌ച പൂർത്തിയായിരുന്നു. കൂടാതെ, മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ആറാട്ട് തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകൾ തുറന്ന് പ്രദർശനത്തിന് കാത്തിരിക്കുകയാണ്.

Also Read: ആൻ ഒമർ മാസ്; പവർസ്റ്റാർ തിയേറ്റർ തുറന്ന ശേഷമേ ചിത്രീകരിക്കൂവെന്ന് ഒമർ ലുലു

പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ തുടർഭാഗം എമ്പുരാൻ എന്ന മോഹൻലാൽ ചിത്രവും പണിപ്പുരയിലാണ്. ഇതിന്‍റെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.