മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മലയാളസിനിമയുടെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ്. പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി സ്പോർട്സ് ഡ്രാമ വരുന്നെന്ന് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ അറിയിച്ചിരുന്നു. എന്നാൽ, കായിക പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ മറ്റ് അണിയറവിശേഷങ്ങൾ സംവിധായകൻ വ്യക്തമാക്കിയിരുന്നില്ല.
ഇപ്പോഴിതാ, മോഹൻലാൽ പങ്കുവക്കുന്ന ജിമ്മിൽ നിന്നുള്ള പുതിയ ചിത്രം നൽകുന്ന സൂചന സിനിമക്കായുള്ള തയ്യാറെടുപ്പിലാണ് സൂപ്പർതാരമിപ്പോൾ എന്നാണ്. ഫുട്ബോൾ തട്ടുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. "പ്രിയദർശനുമൊത്ത് ഒരു സ്പോർട്സ് മൂവി ഉണ്ടെന്നൊരു കരക്കമ്പി ഉണ്ടല്ലോ ലാലേട്ടാ..." എന്ന് പോസ്റ്റിന് ആരാധകർ കമന്‍റ് ചെയ്തു. സ്പോർട്സ് ഡ്രാമ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ആരാധകർ പറഞ്ഞു.
-
Posted by Mohanlal on Sunday, 18 April 2021
Posted by Mohanlal on Sunday, 18 April 2021
Posted by Mohanlal on Sunday, 18 April 2021