'പാത്രങ്ങള്‍ കൊട്ടിയും കൈകള്‍ അടിച്ചും ഉണ്ടാക്കുന്ന ശബ്ദം ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചുപോകാന്‍ സഹായിക്കുമെന്ന' നടന്‍ മോഹന്‍ലാലിന്‍റെ വിവാദ പരാമര്‍ശം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ബെന്യാമിന്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ വിമര്‍ശനം രൂക്ഷമായതോടെ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് മോഹന്‍ലാല്‍ പുതിയ പോസ്റ്റില്‍ കുറിച്ചത്.
'ഒരോ നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത്.നന്ദി ഒരു വലിയ ഔഷധമാണ്... നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും... കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍ അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു.... നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ച് തുടങ്ങട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം...… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…... ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിന് സാധിക്കട്ടെ.പൂര്‍ണമനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം..... ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്....' മോഹന്‍ലാല്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">