ETV Bharat / sitara

നിഴലുകളുടെ മറനീക്കി '12ത് മാൻ' - mohanlal 12th man news

മലയാളത്തിലെ എക്കാലത്തെയും മികച്ച സർവൈവർ ത്രില്ലറൊരുക്കിയ നടനും സംവിധായകനും വീണ്ടുമൊരുമിക്കുന്നത് മിസ്റ്ററി ത്രില്ലറായ 12ത് മാൻ എന്ന ചിത്രത്തിന് വേണ്ടി.

12ത് മാൻ വാർത്ത  12ത് മാൻ ജീത്തു ജോസഫ് വാർത്ത  12ത് മാൻ മോഹൻലാൽ വാർത്ത  ജീത്തു ജോസഫ് മോഹൻലാൽ സിനിമ വാർത്ത  12th man news  mohanlal jeethu joseph news  mohanlal 12th man news  12th man jeethu joseph news
12ത് മാൻ
author img

By

Published : Jul 5, 2021, 11:34 AM IST

ദൃശ്യം 2ന് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. '12ത് മാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്നു.

ദൃശ്യം മൂന്നാം ഭാഗത്തിന് മുമ്പ് തന്നെ മിസ്റ്ററി ത്രില്ലർ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജീത്തു ജോസഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം മിസ്റ്ററി ത്രില്ലർ

നിഗൂഢതയുടെ ഇരുട്ടിലൂടെ വലതുതോൾ ചരിച്ച് നീങ്ങുന്ന മോഹൻലാലിന്‍റെ പിറകുവശമാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഴലുകളുടെ മറനീക്കി എന്ന ടാഗ്‌ലൈനും ടൈറ്റിലിനൊപ്പം ചേർത്തിട്ടുണ്ട്. ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ അനിൽ ജോൺസണിന്‍റേതാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. വി.എസ് വിനായക് ആണ് 12ത് മാന്‍റെ എഡിറ്റർ.

More Read: 'ദൃശ്യ'ത്തിന്‍റെ കൂട്ടുകെട്ട് മിസ്റ്ററി ത്രില്ലറിനായി വീണ്ടുമെത്തുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിക്ക് മുൻപു തന്നെ 12ത് മാന്‍റെ ചിത്രീകരണം ആരംഭിക്കും. അതേ സമയം, ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ റാം എന്ന മറ്റൊരു മലയാളചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.