എറണാകുളം: മോഹന്‍ലാല്‍ -ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ മെഗാ ഹിറ്റ് ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ദൃശ്യത്തിന് ഉടന്‍ രണ്ടാം ഭാഗമെത്തുമെന്ന് അറിയിപ്പുണ്ടായത്. ഇപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദൃശ്യം 2 ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. ദൃശ്യം 2 പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. സെപ്റ്റംബർ 26നാണ് മോഹൻലാൽ ഷൂട്ടിങിന് എത്തുക. ഓഗസ്റ്റ് 17ന് ചുരുങ്ങിയ അളവില്‍ ആളുകളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് ആരംഭിക്കാൻ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും കേരളത്തിലുടനീളം കൊറോണ വൈറസ് കേസുകളുടെ എണ്ണം വർധിച്ചതിനാല്‍ ഷൂട്ടിങ് നീട്ടിവെക്കുകയായിരുന്നു. കൂടാതെ സെറ്റ് നിര്‍മാണം വൈകിയതും ഷൂട്ടിങ് തുടങ്ങുന്നതിന് തടസമായി. ചിത്രത്തിലെ പ്രധാന സീക്വൻസുകൾ കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരിക്കുക. കൊച്ചിയിൽ ഇൻഡോർ സീനുകളാണ് ഉള്ളത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൊവിഡ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയായ ശേഷവും കൊവിഡ് പരിശോധനകൾ പതിവായി നടത്താൻ അഭിനേതാക്കളോടും ക്രൂ അംഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സിനിമയുടെ ഭാഗമാകുന്ന അഭിനേതാക്കൾ ഷൂട്ടിങ് പൂർത്തിയാകുന്നതുവരെ മാറ്റ് യാത്രകൾ ചെയ്യാൻ പാടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">