Mohanlal movie Barroz: പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 'ബറോസ്'. മോഹന്‍ലാല്‍ സംവിധായകനായും അഭിനേതാവുമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് 'ബറോസ്' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. 'ബറോസി'ന്‍റെ ഓരോ പുതിയ വിശേഷങ്ങളും മോഹന്‍ലാല്‍ തന്‍റെ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.
Barroz location click: 'ബറോസി'ന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. 'ബറോസ്' ലൊക്കേഷന്‍ ക്ലിക്ക് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Barroz theme: പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ത്രിഡി ചിത്രമാണ് 'ബറോസ്'. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്'. 400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്' യഥാര്‍ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി 'ബറോസി'ന്‍റെ മുന്നിലെത്തുന്നതുമാണ് പ്രമേയം.
Barroz promo teaser: നേരത്തെ 'ബറോസി'ന്‍റെ പ്രമോ ടീസര്‍ പുറത്തിറങ്ങിയിരുന്നു. പ്രമോ പുറത്തിറങ്ങിയ ശേഷം 'ബറോസി'നെ കുറിച്ച് വാനോളം പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്കും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
Barroz movie announcement: 2019ലായിരുന്നു ചിത്ര പ്രഖ്യാപനം. പല കാരണങ്ങളാല്‍ 'ബറോസി'ന്‍റെ ചിത്രീകരണം മുടങ്ങിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ പാതിവഴിയിലായ സിനിമയുടെ ചിത്രീകരണം 2021 ഡിസംബര്‍ 26ന് പുനരാരംഭിച്ചിരുന്നു. ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നപ്പോള്‍ കണ്ടിന്യൂറ്റി നഷ്‌ടമാകുമെന്ന് പറഞ്ഞ് ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
Barroz cast and crew: ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബറോസില്‍ മൊട്ട അടിച്ച ലുക്കിലാണ് മോഹന്‍ലാലിനെ കാണാനാവുക. മോഹന്‍ലാലിനെ കൂടാതെ പ്രതാപ് പോത്തനും പ്രധാനവേഷത്തിലെത്തും. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‌പാനിഷ് താരങ്ങളും ബറോസില്‍ അണിനിരക്കും. ചിത്രത്തില്‍ വാസ്‌കോഡഗാമയുടെ വേഷത്തില്‍ റാഫേലും ഭാര്യയുടെ വേഷത്തില്‍ പാസ് വേഗയും എത്തും. 'സെക്‌സ് ആന്‍ഡ് ലൂസിയ', 'ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. 'മൈഡിയര്‍ കുട്ടിച്ചാത്ത'ന്‍റെ സംവിധായകന്‍ ജിജോ പുന്നൂസാണ് 'ബറോസി'ന്‍റെ രചന. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. അനീഷ് ഉപാസനയാണ് 'ബറോസി'ന്‍റെ സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍.
Also Read: കാത്തിരിപ്പിന് വിരാമം! ട്രെയ്‌ലറില്‍ ഒളിപ്പിച്ച് സല്യൂട്ട് റിലീസ്...