യോദ്ധ, ഇരുവർ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിന്‍റെ സൂപ്പർതാരവും സംഗീത മാന്ത്രികനും വീണ്ടും ഒരുമിക്കുകയാണ്. ബി ഉണ്ണികൃഷ്‌ണന്‍ ചിത്രം ആറാട്ടിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നതിനൊപ്പം ചിത്രത്തിലെ ഗാനരംഗത്ത് റഹ്മാൻ സാന്നിധ്യമറിയിക്കുന്നുമുണ്ട്. "സംഗീത മാന്ത്രികൻ എ.ആർ റഹ്മാനൊപ്പം ആറാട്ടിനായി വളരെ വിരളവും അനുസ്‌മരണീയവുമായ ഷൂട്ടിൽ," എന്ന് കുറിച്ചുകൊണ്ട് ഉണ്ണികൃഷ്‌ണനും റഹ്മാനുമൊപ്പം നിൽക്കുന്ന ചിത്രം മോഹൻലാലാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.
" class="align-text-top noRightClick twitterSection" data="
A rare and remarkable shoot with the Music Maestro A.R. Rahman for Aaraattu.
Posted by Mohanlal on Sunday, 21 March 2021
">
A rare and remarkable shoot with the Music Maestro A.R. Rahman for Aaraattu.
Posted by Mohanlal on Sunday, 21 March 2021
മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനരംഗമാണ് ആറാട്ടിനായി ഒരുക്കുന്നത്. കോടികൾ ചെലവഴിച്ച് ഒരുങ്ങുന്ന ഗാനരംഗം ചെന്നൈയിൽ കൂറ്റൻ സെറ്റിട്ട് മികച്ച സാങ്കേതികവിദ്യയോടെയാണ് ചിത്രീകരിക്കുന്നത്. ഓസ്കർ ജേതാവായ എആർ വളരെ വിരളമായാണ് സ്‌ക്രീനിൽ സാന്നിധ്യം അറിയിക്കാറുള്ളത്. അറ്റ്ലീ- വിജയ് കൂട്ടുകെട്ടിലൊരുങ്ങിയ ബിഗിൽ ചിത്രത്തിലെ ഗാനത്തിൽ സംവിധായകനും നടനുമൊപ്പം എ.ആർ റഹ്മാൻ ചെറിയൊരു രംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന മലയാളചിത്രത്തിൽ വിക്രം വേദ, മാരാ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ശ്രദ്ധ ശ്രീനാഥാണ് നായികയാകുന്നത്. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നീ താരങ്ങളും ആറാട്ടിൽ അണിനിരക്കുന്നുണ്ട്.
നിര്‍മാതാവും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. ഉദയ കൃഷ്‌ണ രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സമീർ മുഹമ്മദും ഛായാഗ്രഹകൻ വിജയ് ഉലകനാഥുമാണ്. രാഹുൽ രാജാണ് സംഗീതം ഒരുക്കുന്നത്.