വീണ്ടും അന്താരാഷ്‌ട്ര അംഗീകാരത്തിൽ മലയാള സിനിമ. നടൻ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രം റുവാണ്ട(ആഫ്രിക്ക ) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുത്തു. ഏഴാമത് റുവാണ്ട ചലച്ചിത്രമേളയിൽ മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരം ചിത്രത്തിന്‍റെ സംവിധായകൻ ഷാനു സമദ് ഏറ്റുവാങ്ങി. ഈ മാസം 7ന് റുവാണ്ട കണ്‍വെന്‍ഷന്‍ സെന്‍ററിലെ റെഡ് കാർപെറ്റിൽ വച്ചായിരുന്നു പുരസ്‌കാര ചടങ്ങ്. മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ പുരസ്‌കാര നേട്ടത്തിലെ സന്തോഷം ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.
- " class="align-text-top noRightClick twitterSection" data="">
ഇതിന് മുമ്പ് ദർബംഗാ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്റ്റോറി ഓഫ് ഫീചർ ഫിലിം അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ ജെ.സി ഡാനിയൽ പുരസ്ക്കാരവും ചിത്രത്തിന് ലഭിച്ചു. മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ളയിലൂടെ ഇന്ദ്രൻസ് ഏറ്റവും നല്ല നടനുള്ള ദേശീയ കലാ സംസ്‌കൃതി പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ചിത്രത്തിൽ കുഞ്ഞബ്‌ദുള്ളയുടെ വേഷമാണ് ഇന്ദ്രൻസ് ചെയ്‌തത്. യുവനടൻ ബാലു വർഗീസും ഇതിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.