ETV Bharat / sitara

Minnal Murali in top 10 list: ടോപ്‌ 10 പുതിയ പട്ടികയില്‍ 'മിന്നല്‍ മുരളി' - Top 10 highest rated action movies

Minnal Murali in top 10 list: 'മിന്നല്‍ മുരളി' നിരവധി റെക്കോര്‍ഡ്‌ പട്ടികയില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ മറ്റൊരു പട്ടികയില്‍ കൂടി ചിത്രം സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

Minnal Murali in top 10 list  ടോപ്‌ 10 പുതിയ പട്ടികയില്‍ 'മിന്നല്‍ മുരളി'  Minnal Murali in 2021 top ten  Minnal Murali highest rated action movie  Top 10 highest rated action movies  Minnal Murali records
Minnal Murali in top 10 list: ടോപ്‌ 10 പുതിയ പട്ടികയില്‍ 'മിന്നല്‍ മുരളി'
author img

By

Published : Jan 13, 2022, 7:28 PM IST

Minnal Murali in top 10 list: മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ടൊവിനോ തോമസ്‌-ബേസില്‍ ജോസഫ്‌ ചിത്രം 'മിന്നല്‍ മുരളി' പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. റിലീസ്‌ കഴിഞ്ഞ്‌ ആഴ്‌ചകള്‍ പിന്നിട്ടിട്ടും ചിത്രം വാര്‍ത്താ തലകെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

Minnal Murali highest rated action movie: സംവിധായകന്‍ ബേസില്‍ ജോസഫ്‌ പരീക്ഷണാര്‍ഥം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിച്ച 'മിന്നല്‍ മുരളി' നിരവധി റെക്കോര്‍ഡ്‌ പട്ടികയില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ മറ്റൊരു പട്ടികയില്‍ കൂടി ചിത്രം സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസ്‌ ആയ ലെറ്റര്‍ ബോക്‌സിന്‍റെ 2021ലെ ഏറ്റവുമധികം റേറ്റിങ് ലഭിച്ച അഡ്വഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയിലാണ് 'മിന്നല്‍ മുരളി' ഇടംപിടിച്ചിരിക്കുന്നത്.

Top 10 highest rated action movies: പത്ത്‌ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് 'മിന്നല്‍ മുരളി' ഇടംനേടിയിരിക്കുന്നത്. 'സ്‌പൈഡര്‍മാന്‍: നോ വേ ഹോം' ആണ് ഒന്നാം സ്ഥാനത്ത്‌. ഹോളിവുഡ്‌ അഡ്വഞ്ചര്‍ ചിത്രം 'ഡ്യൂണ്‍' രണ്ടാം സ്ഥാനത്തും, തമിഴ്‌ ചിത്രം 'സര്‍പട്ട പരമ്പരൈ' മൂന്നാം സ്ഥാനത്തും, 'ദ ലാസ്‌റ്റ്‌ ഡ്യുവല്‍' നാലാം സ്ഥാനത്തും, 'ദ ഗ്രീന്‍ നൈറ്റ്‌' അഞ്ചാം സ്ഥാനത്തും, 'ഷാങ്‌ ചി' ആറാം സ്ഥാനത്തും, 'ഫ്രീക്ക്‌സ്‌ ഔട്ട്‌' ഏഴാം സ്ഥാനത്തും, 'സുയിസൈഡ്‌ സ്‌ക്വാഡ്‌' എട്ടാം സ്ഥാനത്തും, 'ഓള്‍ഡ്‌ ഹെന്‌റി' പത്താം സ്ഥാനത്തും ഇടംപിടിച്ചു.

ആഗോള തലത്തില്‍ മികച്ച പ്രതികരണങ്ങളും അഭിനന്ദനങ്ങളും നേടിയ ചിത്രം റിലീസിന്‍റെ മൂന്നാം വാരവും നെറ്റ്‌ഫ്ലിക്‌സിന്‍റെ ആഗോള പട്ടികയില്‍ മുന്‍ നിരയിലായിരുന്നു.

Minnal Murali records: പ്രധാനമായും മലയാളത്തിലൊരുങ്ങിയ ചിത്രം തമിഴ്‌, തെലുങ്ക്‌, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 24ന്‌ നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌.'മിന്നല്‍ മുരളി'യുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ എന്ന നിലയിലേയ്‌ക്ക്‌ ടൊവിനോ തോമസിന്‍റെ താരമൂല്യവും ഉയര്‍ന്നിട്ടുണ്ട്. 'മിന്നല്‍ മുരളി'യുടെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read: Bro Daddy video song: പറയാതെ വന്ന്‌ ബ്രോ ഡാഡി...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.