ETV Bharat / sitara

സംഗീതം ഹൃദയത്തോട് ചേർത്തുവെച്ച എംജി രാധാകൃഷ്‌ണന്‍റെ 81ാം ജന്മവാർഷികം - musician

എന്നെന്നും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീതജ്ഞൻ എം ജി രാധാകൃഷ്ണന്‍റെ എൺപത്തൊന്നാം ജന്മവാർഷികമാണിന്ന്.

എം ജി രാധാകൃഷ്‌ണൻ  സംഗീതജ്ഞൻ  തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികൻ എം ജി രാധാകൃഷ്‌ണന്‍റെ 81ാം ജന്മവാർഷികം  MG Radhakrishnan  musician  MG Radhakrishnan birth anniversary
തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികൻ എം ജി രാധാകൃഷ്‌ണന്‍റെ 81ാം ജന്മവാർഷികം
author img

By

Published : Jul 29, 2021, 12:46 PM IST

മലയാളിക്ക് എക്കാലവും ഓർത്തിരിക്കാൻ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച എം ജി രാധാകൃഷ്‌ണന്‍റെ എൺപത്തൊന്നാം ജന്മവാർഷികമാണിന്ന്. പ്രശസ്ത ഹാർമോണിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടെയും ഗായികയും സംഗീതാധ്യാപികയുമായ കമലാക്ഷിയമ്മയുടെയും മകനായി ജനിച്ച എം ജി രാധാകൃഷ്‌ണൻ മലയാള സംഗീത ലോകത്തിന് സമ്മാനിച്ച സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. നാഥാ നീ വരും, ഓ മൃദുലേ, ഒരു ദലം മാത്രം, അല്ലിമലർക്കാവിൽ, വരുവാനില്ലാരുമീ എന്നു തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത മാന്ത്രികനാണ് എംജി രാധാകൃഷ്‌ണൻ.

Also Read: 'ഓർമകൾക്കെന്ത് സുഗന്ധം' ; എം.ജി രാധാകൃഷ്‌ണന്‍റെ ഓർമകൾക്ക് 11 വയസ്‌

ലളിത സംഗീതത്തിന്‍റെ ചേരുവകൾ സമം ചേർത്ത വരികൾ എംജി രാധാകൃഷ്‌ണന്‍റെ കൈകളില്‍ നിന്ന് പിറന്നപ്പോൾ അതെല്ലാം സംഗീത ആസ്വാദകർ നെഞ്ചിലേറ്റി. സർവ്വകലാശാല, അദ്വൈതം, മിഥുനം, വെള്ളാനകളുടെ നാട്, അഗ്നിദേവൻ, മണിച്ചിത്രത്താഴ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി സംഗീതം നല്‍കിയ എൺപതിലധികം സിനിമകളും ഹിറ്റായി. തന്‍റെ ഈണങ്ങളിലൂടെ മാത്രമല്ല രാധാകൃഷ്‌ണൻ പ്രശസ്തി നേടിയത്. ഗായകൻ കൂടിയായ എംജി തന്‍റെ സ്വരത്തിലൂടെയും അത്ഭുതപ്പെടുത്തുകയായിരുന്നു.

2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലൂടെയും 2006ല്‍ അനന്തഭദ്രത്തിലൂടെയും മികച്ച സംഗീതസംവിധായകനായി കേരള സംസ്ഥാന പുരസ്കാരം നേടിയത് അദ്ദേഹത്തിന്‍റെ സംഗീതപാടവത്തിനുള്ള ആദരവ് കൂടിയായിരുന്നു. മികച്ച ഗാനങ്ങളെന്ന പോലെ അദ്ദേഹം സംഗീതത്തിന് നൽകിയ സംഭാവനകൾ ആയിരുന്നു കെ.എസ് ചിത്ര, ജി.വേണുഗോപാൽ, കെ.എസ് ബീന, അരുന്ധതി തുടങ്ങിയ ഗായകർ. 1940 ജൂലൈ 29ന് ആണ് ജനിച്ച എംജി രാധാകൃഷ്‌ണൻ കരൾ രോഗ ബാധിതനായി ദീർഘകാലം ചികിത്സയിൽ കഴിഞ്ഞ ശേഷം 2010 ജൂലൈ 2ന് അന്തരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.