ETV Bharat / sitara

മാസ്റ്റർ ടീസർ വീണ്ടും ഹിറ്റിലേക്ക്

author img

By

Published : Nov 26, 2020, 8:10 PM IST

ടീസർ പുറത്തിറങ്ങി 13 ദിവസത്തിനകം 40 മില്യൺ കാഴ്‌ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് മാസ്റ്റർ ചിത്രം.

entertainment news  മാസ്റ്റർ ടീസർ സിനിമ വാർത്ത  ദളപതി വിജയ്‌യും വിജയ്‌ സേതുപതിയും വാർത്ത  മാസ്റ്ററിന്‍റെ ടീസറിന് വീണ്ടും റെക്കോഡ് വാർത്ത  master teaser wins 40 million views news  vijay and vijay sethupathi movie news  lokesh kanagaraj movie news  mater teaser latest news  malavika mohan news
മാസ്റ്റർ ടീസർ വീണ്ടും ഹിറ്റിലേക്ക്

ദളപതി വിജയ്‌യും വിജയ്‌ സേതുപതിയും ഒരുമിച്ചെത്തുന്ന തമിഴ് ചിത്രം മാസ്റ്ററിന്‍റെ ടീസറിന് വീണ്ടും റെക്കോഡ്. ടീസർ പുറത്തിറങ്ങി 13 ദിവസത്തിനകം 40 മില്യൺ വ്യൂസ് എന്ന ഹിറ്റ് റെക്കോഡാണ് ചിത്രം സ്വന്തമാക്കിയത്. കഴിഞ്ഞ ദീപാവലി ദിനത്തിലാണ് ടീസർ റിലീസ് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ 20 മില്യൺ കാഴ്‌ചക്കാരെ സ്വന്തമാക്കി നേരത്തെ മാസ്റ്റർ ടീസർ ഹിറ്റായിരുന്നു.

ദളപതിയുടെയും മക്കൾ സെൽവന്‍റെയും മാസ് എൻട്രിയും ആക്ഷൻ രംഗങ്ങളും കോർത്തിണക്കി ഒരു മിനിറ്റും മുപ്പത് സെക്കന്‍റും ദൈര്‍ഘ്യത്തിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.

കാർത്തി ചിത്രം കൈതിയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റർ ചിത്രത്തിൽ മാളവിക മോഹനാണ് നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.