വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച തമിഴ് ചിത്രം മാസ്റ്ററിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ റെക്കോഡ് കലക്ഷൻ നേടിയ ചിത്രം തിയേറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മാസ്റ്റർ ഈ വെള്ളിയാഴ്ച ആമസോൺ പ്രൈം വീഡിയോയിൽ റിലീസിനെത്തുമെന്നാണ് സൂചന.
-
LetsOTT EXCLUSIVE!
— LetsOTT GLOBAL (@LetsOTT) January 26, 2021 " class="align-text-top noRightClick twitterSection" data="
Billion Dollar Question: Thalapathy Vijay's #Master set for early premiere on Amazon Prime, JANUARY 29th. https://t.co/xo3zzHeOcX
">LetsOTT EXCLUSIVE!
— LetsOTT GLOBAL (@LetsOTT) January 26, 2021
Billion Dollar Question: Thalapathy Vijay's #Master set for early premiere on Amazon Prime, JANUARY 29th. https://t.co/xo3zzHeOcXLetsOTT EXCLUSIVE!
— LetsOTT GLOBAL (@LetsOTT) January 26, 2021
Billion Dollar Question: Thalapathy Vijay's #Master set for early premiere on Amazon Prime, JANUARY 29th. https://t.co/xo3zzHeOcX
ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്തത്. കൊവിഡിനെ തുടർന്ന് റിലീസ് വൈകിയ ചിത്രം പൊങ്കലിന് പ്രദർശനത്തിന് എത്തിയപ്പോൾ ആരാധകരും ആവേശത്തിലായിരുന്നു. ലോക്ക് ഡൗണിന് ശേഷം ജനുവരി 13ന് തുറന്ന കേരളത്തിലെ തിയേറ്ററുകളിലെ ആദ്യചിത്രവും മാസ്റ്റർ തന്നെയാണ്. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ മാസ്റ്ററിൽ മാളവിക മോഹനന്‍, ആൻഡ്രിയ, അർജുൻ ദാസ്, ശന്തനു എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിന് സംഗീതം നൽകിയത്.