മലപ്പുറം: ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും ബോധവല്‍ക്കരണ വീഡിയോയുമായി കേരള പൊലീസ്. എടക്കരയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കേരള പൊലീസിന്‍റെ കാരുണ്യ മുഖവും, സമൂഹിക പ്രതിബന്ധതയും തെളിയിക്കുന്ന എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള 'മാസ്‌ക്' ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയത്. നിരവധി ആളുകള്‍ ഇതിനോടകം ഹ്രസ്വചിത്രം കാണുകയും മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">