സിനിമ ആസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മാര്‍വല്‍ സിനിമ എറ്റേണല്‍സിന്‍റെ ആദ്യ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഈ വര്‍ഷത്തെ മികച്ച സംവിധായികയ്‌ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ക്ലോയ് ഷോവോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ദൃശ്യവിരുന്ന് തന്നെയാണ് ഈ സൂപ്പര്‍ ഹീറോ ചിത്രവുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ 26-ാം ചിത്രമാണ് എറ്റേണൽസ്. പതിവ് അമേരിക്കൻ സൂപ്പർ ഹീറോകൾക്ക് പകരം ഏഷ്യൻ സൂപ്പർ ഹീറോകളാണ് ചിത്രത്തിൽ ഇത്തവണ കൂടുതലുള്ളത്.
- " class="align-text-top noRightClick twitterSection" data="">
കൊറിയൻ നടൻ ഡോൺ ലീ, പാക് അമേരിക്കൻ നടൻ കുമൈൽ നഞ്ജിയാനി, ബോളിവുഡ് നടൻ ഹരീഷ് പട്ടേൽ, ആഞ്ചലീന ജോളി, സല്മ ഹയേക് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടീസര്‍ ഇതിനോടകം ആരാധക ഹൃദയം കീഴടക്കി കഴിഞ്ഞു. നവംബറില്‍ സിനിമ റിലീസിനെത്തും.
Also read: ബ്രസീലിയന്‍ സീരിസ് 'ഡോം' ട്രെയിലര്‍ റിലീസ് ചെയ്‌ത് ആമസോണ്‍ പ്രൈം