ETV Bharat / sitara

ആള്‍ക്കൂട്ടത്തിന് നടുവില്‍ നിമിഷയും ചാക്കോച്ചനും ജോജുവും, നായാട്ടിന്‍റെ പുതിയ പോസ്റ്റര്‍ കാണാം - martin prakkat new movie

ജോജുവിന്‍റെ ഹിറ്റ് സിനിമ ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്‍റെ രചന

martin prakkat new movie nayattu new poster out now  നായാട്ടിന്‍റെ പുതിയ പോസ്റ്റര്‍ കാണാം  നായാട്ടിന്‍റെ പുതിയ പോസ്റ്റര്‍  martin prakkat new movie nayattu  martin prakkat new movie  martin prakkat
ആള്‍ക്കൂട്ടത്തിന് നടുവില്‍ നിമിഷയും ചാക്കോച്ചനും ജോജുവും, നായാട്ടിന്‍റെ പുതിയ പോസ്റ്റര്‍ കാണാം
author img

By

Published : Dec 13, 2020, 11:12 AM IST

ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തി വലിയ വിജയം സൃഷ്ടിച്ച ചാര്‍ലി എന്ന സിനിമക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന സിനിമയാണ് നായാട്ട്. ഇത്തരമൊരു സിനിമയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയാകുന്നത്.

ആള്‍ക്കൂട്ടത്തിന് നടുവില്‍ സ്‌വെറ്ററും മഫ്ളറും ധരിച്ച് ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും നിമിഷയും ദൂരെ നില്‍ക്കുന്ന ആരെയോ നിരീക്ഷിക്കുന്നതായിട്ടാണ് പോസ്റ്ററില്‍ കാണുന്നത്. പ്രവീണ്‍ മൈക്കിള്‍ എന്ന കഥപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ജോജുവിന്‍റെ ഹിറ്റ് സിനിമ ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്‍റെ രചന.

അനില്‍ നെടുമങ്ങാട്, യമ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്ത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.