ETV Bharat / sitara

പ്രേമത്തിലെ താരങ്ങൾ വീണ്ടും; 'മറിയം വന്ന് വിളക്കൂതി' ട്രെയിലറെത്തി

നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനവും തിരക്കഥയുമൊരുക്കുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി.

മറിയം വന്ന് വിളക്കൂതി  Mariyam vannu Vilakkoothi film trailer  Mariyam vannu Vilakkoothi  Siju Vilson  Jenith Kachappilli  കൃഷ്‌ണ കുമാര്‍  ശബരീഷ് വര്‍മ  ജെനിത് കാച്ചപ്പിള്ളി  സിജു വില്‍സൺ
മറിയം വന്ന് വിളക്കൂതി
author img

By

Published : Jan 12, 2020, 10:40 AM IST

"യുദ്ധം എന്തായാലും നടക്കും. യുദ്ധം തന്നെ യുദ്ധം." പ്രേമത്തിലെ താരനിരയും ഇതിഹാസയുടെ നിർമാതാക്കളും ചേർന്നൊരുക്കുന്ന മുഴുനീള കോമഡി ചലച്ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. രസകരമായ ടീസറിന് ശേഷം ചിരിപ്പിക്കാനെത്തുകയാണ് ചിത്രത്തിലെ ട്രെയിലറും. നവാഗതനായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രത്തില്‍ നേരം, പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിജു വില്‍സണും ഒപ്പം പ്രേമത്തിലെ ജോർജ്ജിന്‍റെ കൂട്ടുകാരായിരുന്ന കൃഷ്‌ണ കുമാര്‍, ശബരീഷ് വര്‍മ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്‍ത്താഫ് സലീം, ഷിയാസ്, സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

  • " class="align-text-top noRightClick twitterSection" data="">

ഒറ്റ രാത്രിയിലെ തുടർച്ചയായ മൂന്ന് മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളാണ് മറിയം വന്ന് വിളക്കൂതി വിവരിക്കുന്നത്. എആർകെ മീഡിയയുടെ ബാനറിൽ രാജേഷ്‌ അഗസ്റ്റിൻ ചിത്രം നിർമിക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.