ദേശീയ പുരസ്‌കാരങ്ങളില്‍ തിളങ്ങിയ ബ്രഹ്മാണ്ഡ സിനിമ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ രണ്ടാമത്തെ ഗാനത്തിന്‍റെ ടീസര്‍ റിലീസ് ചെയ്‌തതിന് പിന്നാലെ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും പുറത്ത്. 'കണ്ണില്‍ എന്‍റെ കണ്ണെറിഞ്ഞ് കാണണം' എന്ന പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ്. വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, സിയാ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് റോണി റാഫേലാണ് ഈണമിട്ടത്. ഷാഫി കൊല്ലമാണ് ഗാനത്തിലെ സൂഫി വരികള്‍ എഴുതിയത്.
- " class="align-text-top noRightClick twitterSection" data="">
കുഞ്ഞാലി മരക്കാറായി വേഷമിടുന്ന മോഹന്‍ലാലിന്‍റെ ചെറുപ്പകാലമാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്നത്. പ്രിയദര്‍ശനാണ് സിനിമയുടെ സംവിധായകന്‍. വിവിധ ഭാഷകളിലായാണ് ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, മുകേഷ്, മാമുക്കോയ, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സുഹാസിനി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.