'മരക്കാർ അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ ട്രെയിലറിന് കിട്ടിയ സ്വീകാര്യത പോലെ ചിത്രത്തിന്‍റെ ട്രോൾ വീഡിയോയും ട്രെന്‍റാകുകയാണ്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ട്രെയിലറിന് സമാനമായി മലയാള സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയാണ് അതുൽ സജീവ് എന്ന കലാകാരൻ ട്രോൾ നിർമിച്ചിരിക്കുന്നത്. വളരെ പെർഫെക്‌ട് ആയാണ് മരക്കാർ ട്രെയിലറിൽ കോമഡി രംഗങ്ങൾ ഇടകലർത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സമൂഹമാധ്യമങ്ങളിൽ മരക്കാർ ലോ കോസ്റ്റ് ട്രെയിലറിന് ലഭിക്കുന്നത് വൻ സ്വീകാര്യതയാണ്. തിലകനും ജഗതിയും സലീം കുമാറും ഇന്നസെന്‍റും ദിലീപും ജഗദീഷും കലാഭവൻ മണിയുമൊക്കെ അതുലിന്‍റെ മരക്കാർ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുൽ സജീവിന്‍റെ മികവിനെ പ്രശംസിച്ച് നിരവധി പേരാണ് ട്രോളിന് കമന്‍റ് ചെയ്യുന്നത്.