ETV Bharat / sitara

'കുഞ്ഞു കുഞ്ഞാലി'ക്കായി ചിത്രയുടെ മനോഹരമായ താരാട്ട് പാട്ട്

അഞ്ച് ഭാഷകളിലായാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

author img

By

Published : Feb 5, 2021, 7:42 PM IST

Marakkar Arabi Kadalinte Simham  Kunju Kunjali Lyrical Video news  Kunju Kunjali Lyrical Video  Suhasini Kunju Kunjali Lyrical Video  Marakkar Arabi Kadalinte Simham K S Chitra Pranav Mohanlal Suhasini  Pranav Mohanlal Kunju Kunjali Lyrical Video  കുഞ്ഞു കുഞ്ഞാലി വീഡിയോ ഗാനം  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം വാര്‍ത്തകള്‍  പ്രണവ് മോഹന്‍ലാല്‍ പാട്ടുകള്‍  പ്രണവ് മോഹന്‍ലാല്‍ കെ.എസ് ചിത്ര
Marakkar Arabi Kadalinte Simham

കൊവിഡ് മൂലം റിലീസ് പ്രതിസന്ധിയിലായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. തിയേറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ മരക്കാര്‍ അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അടുത്തിടെ ആശിര്‍വാദ് സിനിമാസ് സോഷ്യല്‍മീഡിയകള്‍ വഴി അറിയിച്ചത്. റിലീസ് തിയ്യതി പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്‌തിരിക്കുകയാണ്. കുഞ്ഞു കുഞ്ഞാലി എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ചിത്രയുടെ മനോഹര ശബ്ദത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ വേഷമിടുമ്പോള്‍ അദ്ദേഹത്തിന്‍റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലാണ് കുഞ്ഞാലി മരക്കാറുടെ ചെറുപ്പ കാലം അഭിനയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പ്രണവ് മോഹന്‍ലാലാണ് ലിറിക്കല്‍ വീഡിയോ ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സുഹാസിനിയാണ് കുഞ്ഞാലിയുടെ മാതാവായി വേഷമിട്ടിരിക്കുന്നത്. ഒപ്പം സംവിധായകന്‍ ഫാസിലിനെയും സിദ്ദിഖിനെയുമെല്ലാം വീഡിയോയില്‍ കാണാം. അഞ്ച് ഭാഷകളിലായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കെ.എസ് ചിത്രക്ക് പുറമെ എംജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം എത്തുന്നതെന്ന് നേരത്തെ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്. 100 കോടിയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.