അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ നേട്ടത്തോടെയാണ് മഞ്ജു വാര്യരുടെ 'കയറ്റം' എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
സിനിമയ്ക്കായി രൂപകൽപ്പന ചെയ്ത അഹ്ര് സംസ എന്ന ഭാഷയിലുള്ള വരികൾ ആലപിച്ചിരിക്കുന്നത് മഞ്ജുവാര്യര്‍ തന്നെയാണ്.
കിം കിം കിമ്മിന് ശേഷം 'ഇസ്ത്തക്കോ ഇസ്ത്തക്കോ'യുമായി മഞ്ജു വാര്യർ
ജാക്ക് ആൻഡ് ജില്ലിലെ കിം കിം കിം എന്ന ഹിറ്റ് പാട്ട് പോലെ, കയറ്റത്തിലെ 'ഇസ്ത്തക്കോ ഇസ്ത്തക്കോ' ഗാനവും തരംഗമാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ സനല്‍കുമാര്‍ ശശിധരനും രതീഷ് ഈറ്റില്ലം, ദേവന് നാരായണന്, ആസ്താ ഗുപ്ത എന്നിവരും ചേർന്നാണ് പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. രതീഷ് ഈറ്റില്ലമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
More Read: 'ഒരു കൂട്ടം അപരിചിതര്‍ക്കൊപ്പം സഞ്ചരിക്കുന്ന മായ', നിഗൂഢതകള്‍ നിറഞ്ഞ കയറ്റം ട്രെയിലര്‍ എത്തി
ഹിമാലയത്തിന്റെയും പരിസരപ്രദേശങ്ങളുടെയും ഭംഗിയും നിറവും ചാലിച്ച് ഒരുക്കുന്ന കയറ്റം ഒറ്റക്ക് യാത്ര ചെയ്യുന്ന പെണ്ണിനെ സമൂഹം എങ്ങനെ ചിത്രീകരിക്കുന്നു എന്നതും ചർച്ചയാക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ചിത്രീകരണം അടക്കം, വേറിട്ട നിർമാണരീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.
- " class="align-text-top noRightClick twitterSection" data="">
വേദ്, ഗൗരവ് രവീന്ദ്രൻ എന്നിവർക്കൊപ്പം കയറ്റത്തിന്റെ അണിയറപ്രവർത്തകരായ രതീഷ് ഈറ്റില്ലം, ആസ്ത ഗുപ്ത, ഭൂപേന്ദ്ര ഖുറാന തുടങ്ങിയവരും സിനിമയുടെ അഭിനയനിരയിൽ ഭാഗമാകുന്നുണ്ട്.
ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഫ്രെയിമുകൾ തയ്യാറാക്കിരിക്കുന്നത്. സനൽ കുമാർ ശശിധരൻ കയറ്റത്തിന്റെ എഡിറ്റിങ്ങും സൗണ്ട് ഡിസനിങ്ങും നിർവഹിക്കുന്നു. ഷാജി മാത്യു, അരുണ മാത്യു എന്നിവർക്കൊപ്പം മഞ്ജു വാര്യരും നിർമാണത്തിൽ പങ്കാളിയാകുന്നുണ്ട്.