ETV Bharat / sitara

'ഫാസില്‍ സാര്‍ ചതിച്ചു' ; സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മണിച്ചിത്രത്താഴിലെ 'ഡിലീറ്റഡ്' സീന്‍ - ഫാസില്‍ പടം

മണിച്ചിത്രത്താഴിലെ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് ദീപുവും പ്രജിത്തും.

manichitrathazhu cinema  director fasil  social media viral video  viral video  cinema scenes tamake  manichitrathazhu remake  comedy cinema scenes  മണിചിത്രത്താഴ്‌ സിനിമ  മോഹന്‍ലാല്‍ ചിത്രം  മണിചിത്രത്താഴ്‌ റീമേക്ക്  മണിചിത്രത്താഴ്‌ റീമേക്ക് സീന്‍  സമൂഹമാധ്യമങ്ങളില്‍ വൈറല്‍  വൈറല്‍ വീഡിയോ  ഫാസില്‍ പടം  ഫാസില്‍ സിനിമ
ഫാസില്‍ സാര്‍ ചതിച്ചു, സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മണിചിത്രത്താഴിലെ ഡിലീറ്റ് സീന്‍
author img

By

Published : Jun 29, 2021, 9:45 PM IST

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്‌ത മണിച്ചിത്രത്താഴ്‌. മോഹന്‍ലാലും ശോഭനയും സുരേഷ്‌ഗോപിയും തിലകനുമൊക്കെ തകര്‍ത്തഭിനയിച്ച ചിത്രം എവര്‍ഗ്രീന്‍ ഹിറ്റായിരുന്നു.

എന്നാല്‍ സിനിമയിലെ ചില രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ദീപു നാവായിക്കുളവും പ്രജിത്ത് കൈലാസും. ഇരുവരും മിനി സ്‌ക്രീന്‍-സ്റ്റേജ്‌ കോമഡി താരങ്ങളാണ്.

  • " class="align-text-top noRightClick twitterSection" data="">

പറമ്പിലെ പണിക്കാരായാണ് ഇവര്‍ തങ്ങളെ അവതരിപ്പിക്കുന്നത്. നകുലനുള്ള വിഷം ചേര്‍ത്ത ചായ സണ്ണി ഓടി വന്ന് തട്ടി കളയുന്നതും ശ്രീദേവിയെ പൂട്ടിയിടുന്നതും ഏവൂരിലേക്ക് സൈക്കിളില്‍ പോകുന്നതും അവസാനം തറവാട്ടില്‍ നിന്നും സണ്ണിയും നകുലനും ഗംഗയും കാറില്‍ മടങ്ങി പോകുന്നതുമായ രംഗങ്ങളാണ് നര്‍മ്മം ചേര്‍ത്ത് രസകരമായി പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

ഫാസില്‍ സാര്‍ ചതിച്ചു നമ്മുടെ സീന്‍ കട്ട് ചെയ്തുവെന്ന്‌ പറഞ്ഞാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്‍റുകളും പോസ്റ്റിന് ലഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.