മലയാളചിത്രം 'വണ്ണി'ന്‍റെ ചിത്രീകരണത്തിനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ വീഡിയോ നവമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലാവുന്നു. കൊവിഡിനെ തുടർന്നുണ്ടായ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം താരം ആദ്യമായി ഷൂട്ടിനെത്തിയത് വണ്ണിനായിരുന്നു. റേഞ്ച് റോവർ കാറിലെ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയുടെ ലുക്കാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. താടിയും മുടിയും നീട്ടി വളർത്തി സണ്‍ ഗ്ലാസും മാസ്‍കും ധരിച്ചാണ് മമ്മൂട്ടി എത്തിയത്. പോണിടെയ്ൽ ഹെയർ സ്റ്റൈലിലുള്ള മമ്മൂക്കയുടെ എൻട്രിയും വീഡിയോയിൽ കാണാം.
- " class="align-text-top noRightClick twitterSection" data="">
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഭൂരിഭാഗവും കൊവിഡ് വ്യാപനത്തിന് മുൻപ് തന്നെ പൂർത്തിയാക്കിയിരുന്നു. ഇനി ഏതാനും വർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് പൊളിറ്റിക്കല്‍ ത്രില്ലർ വണ്ണിന്‍റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഇഷാനി കൃഷ്ണ, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയ വലിയ താരനിരയും മെഗാസ്റ്റാറിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ റിലീസിനെത്തുമെന്ന് നേരത്തെ വൺ ടീം സൂചിപ്പിച്ചിരുന്നു.