ETV Bharat / sitara

മധുവിന്‍റെ കുടുംബത്തിന് ഒരു കാലതാമസവും വരാതെ കഴിയുന്നത്ര സഹായം എത്തിച്ചു കൊടുക്കണമെന്ന്‌ മമ്മൂട്ടി - സഹായം എത്തിച്ചു കൊടുക്കണമെന്ന്‌ മമ്മൂട്ടി

Mammootty offer legal aid for Madhu family: ആള്‍ക്കൂട്ട ആക്രമണത്തിന്‌ ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്‍റെ കുടുംബത്തിന്‌ നിയമസഹായം വാഗ്‌ദാനം ചെയ്‌ത്‌ മെഗാസ്‌റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട്‌ കുര്യാക്കോസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്‌.

Mammootty offer legal aid for Madhu family  സഹായം എത്തിച്ചു കൊടുക്കണമെന്ന്‌ മമ്മൂട്ടി  മധുവിന്‍റെ കുടുംബത്തിന്‌ നിയമസഹായം
ഒരു കാലതാമസവും വരാതെ കഴിയുന്നത്ര സഹായം എത്തിച്ചു കൊടുക്കണമെന്ന്‌ മമ്മൂട്ടി
author img

By

Published : Jan 31, 2022, 10:13 AM IST

Mammootty offer legal aid for Madhu family: ആള്‍ക്കൂട്ട ആക്രമണത്തിന്‌ ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്‍റെ കുടുംബത്തിന്‌ നിയമസഹായം വാഗ്‌ദാനം ചെയ്‌ത്‌ മെഗാസ്‌റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട്‌ കുര്യാക്കോസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

കേസുമായി ബന്ധപ്പെട്ട്‌ ഏതാനും ദിവസം മുമ്പ്‌ വിചാരണ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂഷന്‍ ഹാജരാവാതെയിരുന്നത്‌ വിവാദങ്ങള്‍ക്ക്‌ കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം റോബര്‍ട്ട്‌ കുര്യാക്കോസ്‌ രംഗത്തെത്തിയത്‌. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂക്കയുടെ നിർദേശപ്രകാരം മധുവിന്‍റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു.

ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു അദ്ദേഹം എനിക്ക് തന്നിരുന്ന കർശന നിർദ്ദേശം. സംസ്ഥാന നിയമമന്ത്രി പി രാജീവിനെയും അദ്ദേഹം അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മുക്കയ്ക്ക്‌ ഉറപ്പും കൊടുത്തു.

ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്‍റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്‍റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി.

തുടർന്ന്, നിയമ സഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച്‌ അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്‌തിട്ടുണ്ട്. കുടുംബത്തിന്‌ ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്‍റെ കുടുംബത്തിനോ അല്ലങ്കിൽ മധുവിനു വേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം.

മധുവിനു നീതി ഉറപ്പ് വരുത്തുവാൻ.. കേസ് സുഗമമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂക്കയുടെ കരുതൽ തുടർന്നും ഉണ്ടാവുമെന്ന് എല്ലാവരെയും പോലെ എനിക്കും ഉറപ്പുണ്ട്.

Nb: സർക്കാർ തന്നെ ആണ് കേസ് നടത്തുന്നത്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് അദ്ദേഹം ലഭ്യമാക്കുക ) -ഇപ്രകാരമായിരുന്നു റോബര്‍ട്ട്‌ കുര്യാക്കോസിന്‍റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

Also Read: കൊവിഡ് മുക്തി നേടി ലതാ മങ്കേഷ്‌കർ, മരുന്നുകളോട് പ്രതികരിക്കുന്നു: ആരോഗ്യ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.