CBI 5 titled as CBI 5 The Brain: പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. എസ്‌എന്‍ സ്വാമി-കെ.മധു-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
CBI 5 Motion Poster: 'സിബിഐ 5 ദ ബ്രെയ്‌ന്‍' എന്നാണ് ചിത്രിത്തിന് പേരിട്ടിരിക്കുന്നത്. സൈനാ മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റില്‍ അനൗന്‍സ് ചെയ്‌തിരിക്കുന്നത്. ടൈറ്റില്‍ പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. മേക്കിങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
CBI series: പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത്. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിയാണ് തിരക്കഥ എഴുതുന്നത്. 1988 ഫെബ്രുവരി 18നാണ് സിബിഐ സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങിയത്. പിന്നീട്, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി.
CBI 5 The Brain cast and crew: ചിത്രത്തില്‍ ചാക്കോ ആയി വീണ്ടും മുകേഷ് തന്നെ എത്തും. അനൂപ് മേനേനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. ഇത്തവണ വനിതാ അന്വേഷണ ഉദ്യോഗസ്ഥരാകും മമ്മൂട്ടിക്കൊപ്പം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രശാന്ത് അലക്‌സാണ്ടര്‍, സുദേവ് നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേശ്, പ്രസാദ് കണ്ണന്‍, സുരേഷ് കുമാര്‍, ആശാ ശരത്ത്, തന്തൂര്‍ കൃഷ്‌ണന്‍, അന്നാ രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ആണ് സംഗീതം. സിബിഐ സീരീസിലെ മറ്റ് നാല് ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
Also Read: '200 കോടി ചാരമാകും', വാക്കുകള്‍ വിഴുങ്ങി കങ്കണ; 'ഗംഗുഭായ് കത്യവാടി'യെ പുകഴ്‌ത്തി താരം