ETV Bharat / sitara

മൈക്കിളപ്പനെ ഇനി വീട്ടില്‍ ഇരുന്നും കാണാം...

author img

By

Published : Mar 28, 2022, 1:52 PM IST

Bheeshma Parvam OTT release : 'ഭീഷ്‌മ പര്‍വ്വം' ഒടിടി റിലീസിനൊരുങ്ങുകയാണ്. ഏപ്രിലില്‍ 'ഭീഷ്‌മ പര്‍വ്വം' ഒടിടി പ്ലാറ്റ്‌ഫോമിലെത്തും.

Bheeshma Parvam OTT release  Bheeshma Parvam screening  Bheeshma Parvam box office collection  Bheeshma Parvam cast and crew  മൈക്കിളപ്പനെ ഇനി വീട്ടില്‍ ഇരുന്നും കാണാം
മൈക്കിളപ്പനെ ഇനി വീട്ടില്‍ ഇരുന്നും കാണാം...

Bheeshma Parvam OTT release: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഭീഷ്‌മ പര്‍വ്വം' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. അമല്‍ നീരദ്‌-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്‌. ഇപ്പോള്‍ 'ഭീഷ്‌മ പര്‍വ്വം' ഒടിടി റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ ഒന്ന്‌ മുതല്‍ 'ഭീഷ്‌മ പര്‍വ്വം' ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്‌സ്‌റ്റാറില്‍ സ്‌ട്രീമിംഗ്‌ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Bheeshma Parvam screening: 'ഭീഷ്‌മ പര്‍വ്വം' പുതിയ ട്രെയ്‌ലറും ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസ്‌ ചെയ്‌തിട്ടുണ്ട്‌. ആക്ഷന്‍, പ്രണയം, ഡ്രാമ, ഫാമിലി സെന്‍റിമെന്‍റ്‌സ്‌ തുടങ്ങി എല്ലാ ചേരുവകളും അടങ്ങിയ കംപ്ലീറ്റ്‌ എന്‍റര്‍ടെയ്‌നര്‍ ആയിരുന്നു 'ഭീഷ്‌മ പര്‍വ്വം'. റിലീസ്‌ ചെയ്‌ത്‌ ആദ്യ ദിനം മൂന്ന്‌ കോടിക്ക്‌ മുകളില്‍ കലക്ഷന്‍ 'ഭീഷ്‌മ പര്‍വ്വം' നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ്‌ ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്‌.

Bheeshma Parvam box office collection: മാര്‍ച്ച്‌ മൂന്നിനാണ് 'ഭീഷ്‌മ പര്‍വ്വം' തിയേറ്ററുകളിലെത്തിയത്‌. ബോക്‌സ്‌ഓഫീസിലും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്‌. 92.13 കോടി ആണ് 18 ദിവസത്തെ 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍. 'ഭീഷ്‌മ പര്‍വ്വം' 50 കോടി ക്ലബ്ബിലെത്തിയപ്പോള്‍ ട്രഡ്‌ അനലിസ്‌റ്റുകള്‍ വിവരം പങ്കുവച്ചിരുന്നു. 'ലൂസിഫറി'നും 'കുറുപ്പി'നും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'. കേരളത്തില്‍ നിന്നു മാത്രം ചിത്രം 40 കോടി നേടിയെന്നും ട്രേഡ്‌ അനലിസ്‌റ്റുകള്‍ വ്യക്തമാക്കിയിരുന്നു.

Bheeshma Parvam cast and crew: അമല്‍ നീരദ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദ്‌ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. എ ആന്‍ഡ്‌ എ ആയിരുന്നു വിതരണം. അമല്‍ നീരദും ദേവദത്ത്‌ ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്‌. ആനന്ദ്‌ സി ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചു. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ്‌ പോത്തന്‍, അബു സലിം, പദ്‌മരാജ്‌ രതീഷ്‌, ലെന, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്‌, ഹരീഷ്‌ പേരടി, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്‌.'ഭീഷ്‌മ പര്‍വ്വം' മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവായിട്ടാണ് കണക്കാക്കപ്പെടുന്നത്‌. സമീപകാലത്ത്‌ മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ്‌ 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചിരിക്കുന്നത്‌.

Also Read: ഓസ്‌കര്‍ 2022: ബധിര കുടുംബത്തിലെ കേള്‍വി ഉള്ള 'കോഡ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.