ETV Bharat / sitara

'നീലാമ്പലേ...' സുജാതയുടെ ശബ്ദത്തില്‍ 'ദി പ്രീസ്റ്റി'ലെ രാഹുല്‍ രാജിന്‍റെ മാജിക്കല്‍ മെലഡി

author img

By

Published : Feb 25, 2021, 1:21 PM IST

മാര്‍ച്ച് നാലിന് ദി പ്രീസ്റ്റ് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്‌തിരിക്കുന്നത്

The Priest Sujatha Mohan Neelaambale Song out now  Sujatha Mohan Neelaambale Song out now  Neelaambale Song out now  The Priest Sujatha Mohan  'നീലാമ്പലേ...' സുജാതയുടെ ശബ്ദത്തില്‍ 'ദി പ്രീസ്റ്റി'ലെ ഗാനം  രാഹുല്‍ രാജ് സുജാത മോഹന്‍  സുജാത മോഹന്‍ ദി പ്രീസ്റ്റ് സിനിമ വാര്‍ത്തകള്‍
'നീലാമ്പലേ...' സുജാതയുടെ ശബ്ദത്തില്‍ 'ദി പ്രീസ്റ്റി'ലെ രാഹുല്‍ രാജിന്‍റെ മാജിക്കല്‍ മെലഡി

മമ്മൂട്ടി-മഞ്ജുവാര്യര്‍ ജോഡി ആദ്യമായി ഒരുമിച്ച് വെള്ളിത്തിരയില്‍ എത്താന്‍ പോകുന്ന മലയാള സിനിമ 'ദി പ്രീസ്റ്റിലെ' പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നീലാമ്പലേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ സ്വന്തം സുജാത മോഹനാണ്. രാഹുല്‍ രാജാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റേതാണ് വരികള്‍. മനോഹരമായ മെലഡിയായി ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി കഴിഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

മാര്‍ച്ച് നാലിന് ദി പ്രീസ്റ്റ് സിനിമ തിയേറ്ററുകളിലെത്തും. കൊവിഡ്‌, ലോക്ക് ഡൗണ്‍ പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ മമ്മൂട്ടി സിനിമ കൂടിയാണിത്. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി നാലിന് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ തിയേറ്ററുകളില്‍ ആളുകള്‍ കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് റിലീസ്​ മാര്‍ച്ചിലേക്ക് മാറ്റിയത്. അതേസമയം തിയേറ്ററുകള്‍ വലിയ നഷ്ടം നേരിടുകയാണെന്നും അതിനാല്‍ സെക്കന്‍റ് ഷോയ്‌ക്ക് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം പരാതികള്‍ നിലനില്‍ക്കുന്നതിനാല്‍ ദി പ്രീസ്റ്റ് മാര്‍ച്ച് നാലിന് തന്നെ റിലീസ് ചെയ്യുമോ എന്നതിലും അനിശ്ചിതത്വം തുടരുന്നുണ്ട്.

ഒരു ത്രില്ലറായാണ് 'ദി പ്രീസ്റ്റ്' റിലീസിന് എത്തുന്നത്. നേരത്തെ സിനിമയുടെ ടീസറും ഗാനവും അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്‌തിരുന്നു. ആ​ന്‍റോ ജോസഫും ബി.ഉണ്ണികൃഷ്​ണനും ചേര്‍ന്നാണ് സിനിമ​ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിഖില വിമലും സാനിയ ഇയ്യപ്പനുമാണ് മമ്മൂട്ടിക്കും മഞ്ജു വാര്യറിനും പുറമെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.