ETV Bharat / sitara

തിയേറ്ററില്‍ ഓളമുണ്ടാക്കിയ 'ദി പ്രീസ്റ്റിലെ' വീഡിയോ ഗാനം എത്തി - The Priest Nazarethin Video Song

'നസ്രേത്തിന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ബേബി നിയാ ചാര്‍ളി, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

തിയേറ്ററില്‍ ഓളമുണ്ടാക്കിയ 'ദി പ്രീസ്റ്റിലെ' വീഡിയോ ഗാനം എത്തി  ദി പ്രീസ്റ്റ് സിനിമ  ദി പ്രീസ്റ്റ് വാര്‍ത്തകള്‍  ദി പ്രീസ്റ്റ് സിനിമ ഗാനങ്ങള്‍  Mammootty Manju Warrier Jofin T Chacko  The Priest Nazarethin Video Song out now  The Priest Nazarethin Video Song  Mammootty Manju Warrier
തിയേറ്ററില്‍ ഓളമുണ്ടാക്കിയ 'ദി പ്രീസ്റ്റിലെ' വീഡിയോ ഗാനം എത്തി
author img

By

Published : Mar 14, 2021, 9:46 AM IST

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. 'നസ്രേത്തിന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലനടി ബേബി മോണിക്കയാണ് വീഡിയോ ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തിയേറ്ററില്‍ പോയി ദി പ്രീസ്റ്റ് കണ്ടവരെല്ലാം ഒരു പോലെ മികച്ചത് എന്ന് അഭിപ്രായപ്പെട്ട ഒരു ഗാനം കൂടിയാണിത്.

  • " class="align-text-top noRightClick twitterSection" data="">

ഹരിനാരായണനാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബേബി നിയാ ചാര്‍ളി, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ത്രില്ലറായാണ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും ദി പ്രീസ്റ്റിനുണ്ട്. നവാഗതനായ സംവിധായകന്‍ ജോഫിന്‍.ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.