മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം 'ദി പ്രീസ്റ്റി'നായി വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുതുമുഖ സംവിധായകൻ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനമെത്തി. ഹരിനാരായണന്‍റെ രചനയിൽ രാഹുൽ രാജ് ഈണം നൽകിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി എന്നിവർ ചേർന്നാണ് "നസ്രേത്തിൻ നാട്ടിലെ..." എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ശ്യാം പ്രദീപും ദീപു പ്രദീപുമാണ് ദി പ്രീസ്റ്റിന്‍റെ സംഭാഷണവും തിരക്കഥയും തയ്യാറാക്കിയത്. ചിത്രത്തിന്‍റെ കഥ ഒരുക്കിയത് സംവിധായകൻ ജോഫിൻ ചാക്കോ തന്നെയാണ്. അഖിൽ ജോർജ് ഫ്രെയിമുകൾ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. ആന്‍റോ ജോസഫ്, ബി. ഉണ്ണികൃഷ്‌ണൻ, വി.എൻ ബാബു എന്നിവരാണ് ദി പ്രീസ്റ്റ് നിർമിക്കുന്നത്. ചിത്രം ഉടൻ തന്നെ റിലീസിനെത്തും.