ETV Bharat / sitara

മലയാള സിനിമയില്‍ ഇതാദ്യം, വാപ്പിച്ചിയും മകനും പിന്നെ ടൊവിനോയും ; പോരാട്ടം

Movie releases today: ഒരേ ദിനം മൂന്ന്‌ സൂപ്പര്‍സ്‌റ്റാര്‍ ചിത്രങ്ങള്‍ റിലീസിനെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്

author img

By

Published : Mar 3, 2022, 11:23 AM IST

Movie releases today  വാപ്പച്ചിയും മകനും പിന്നെ ടൊവിനോയും  Super star releases  Bheeshma Parvam release  Hey Sinamika release  Naradan release
മലയാള സിനിമയില്‍ ഇതാദ്യം! വാപ്പച്ചിയും മകനും പിന്നെ ടൊവിനോയും... പോരാട്ടം തുടങ്ങി

Movie releases today : നേര്‍ക്കുനേര്‍ മത്സരത്തില്‍ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും. മലയാള സിനിമയില്‍ ഇതാദ്യമായാണ് മെഗാസ്റ്റാറും താര പുത്രനും ബോക്‌സ്‌ഓഫിസില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും നായകന്‍മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ സമയം റിലീസ്‌ ചെയ്യുന്നത്‌ ഇതാദ്യമാണ്. വാപ്പിച്ചി-മകന്‍ മത്സരത്തെ ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്‌.

Super star releases: ഒരേ ദിനം മൂന്ന്‌ സൂപ്പര്‍സ്‌റ്റാര്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. മമ്മൂട്ടിയുടെ 'ഭീഷ്‌മ പര്‍വ്വം', ദുല്‍ഖര്‍ സല്‍മാന്‍റെ 'ഹേയ്‌ സിനാമിക', ടൊവിനോ തോമസിന്‍റെ 'നാരദന്‍' എന്നീ ചിത്രങ്ങളാണ് ഇന്ന്‌ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്നത്‌. കൊവിഡ്‌ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് മൂന്ന്‌ വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നത്‌. മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുമതിക്ക്‌ പിന്നാലെയുള്ള ആദ്യ റിലീസാണ്‌ ഇത്.

Bheeshma Parvam release: കേരളത്തിലെ മുന്നൂറ്റി അമ്പതോളം തിയേറ്ററുകളിലാണ് 'ഭീഷ്‌മ പര്‍വ്വം' പ്രദര്‍ശിപ്പിക്കുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'. ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. 'ബിഗ്‌ ബി' പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിലൂടെ മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്‌. അമല്‍ നീരദ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് നിര്‍മാണം.

Also Read: ഓര്‍മകളില്‍ ഈണങ്ങളുടെ പെരുന്തച്ചന്‍ ; ഏഴുസ്വരങ്ങളില്‍ ഹൃദയങ്ങളെ ധ്വനിസാന്ദ്രമാക്കിയ രവീന്ദ്രസംഗീതം

Hey Sinamika release: നൂറോളം സ്‌ക്രീനുകളിലാണ് 'ഹേയ്‌ സിനാമിക' പ്രദര്‍ശനത്തിനെത്തുക. ദുല്‍ഖറിന്‍റെ കോമഡി റൊമാന്‍റിക്‌ വിഭാഗത്തിലൊരുങ്ങുന്ന 'ഹേയ്‌ സിനാമിക'യും തുടക്കം മുതല്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഹേയ്‌ സിനാമിക' ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രം കൂടിയാണിത്‌. കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദുല്‍ഖറും അദിതി റാവു ഹൈദരിയും ഇതാദ്യമായാണ്‌ ഒന്നിച്ചെത്തുന്നത്‌.

Naradan release: 'മായാനദി'ക്ക്‌ ശേഷമെത്തുന്ന ആഷിഖ്‌ അബു-ടൊവിനോ തോമസ്‌ ചിത്രത്തിലും ആരാധകര്‍ക്ക്‌ പ്രതീക്ഷ വാനോളമാണ്. സമകാലിക ഇന്ത്യന്‍ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് 'നാരദന്‍'. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ്‌ പ്രത്യക്ഷപ്പെടുന്നത്‌.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'ക്ക്‌ ശേഷമുള്ള ടൊവിനോ തോമസ്‌ ചിത്രമാണ് 'നാരദന്‍'. ഇന്ദ്രന്‍സ്‌, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ജോയ്‌ മാത്യു, രഞ്ജി പണിക്കര്‍, വിജയ രാഘവന്‍, ജയരാജ്‌ വാര്യര്‍, ദീപന്‍ ശിവരാമന്‍, രഘുനാഥ്‌ പാലേരി തുടങ്ങിയവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.