Mammootty college reunion picture: കോളജ് സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി. കോളജ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. മഹാരാജാസ് കോളജില്‍ വച്ച് നടന്ന റീ യൂണിയന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
Mammootty with college friends:മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സാണ് അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്കിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ ട്രോളുകളും പ്രചരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
Mammootty college reunion trolls: പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക', 'അവിശ്വസനീയം', 'കോളജ് സ്‌റ്റുഡന്‍റ് മമ്മൂക്ക', 'സ്‌റ്റാഫ്‌റൂമില്‍ കയറിവന്ന സ്‌റ്റുഡന്‍റിനെ പോലുണ്ട്', തുടങ്ങീ രസകരമായ കമന്‍റുകളാണ് കമന്‍റ് ബോക്‌സില്‍ നിറയുന്നത്.
Mammootty latest movies: കെ.മധുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്‍റ് എന്നിവയാണ് താത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായ ചിത്രങ്ങള്‍.
Also Read: Yash birthday: പിറന്നാള്‍ ദിനത്തില്‍ സമ്മാനവുമായി കെജിഎഫ് 2 ടീം