Bheeshma Parvam box office collection: 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം 'ഭീഷ്‌മ പര്‍വ്വം'. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ചിത്രം നേടിയത്. പ്രമുഖ ട്രെയ്‌ഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനും ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ചിത്രം ഒടിടിയില്‍ റിലീസിനെത്തും. ഹോട്‌സ്‌റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി സ്‌ട്രീമിങ് നടക്കുക. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം കേരളത്തിന് പുറത്തും വലിയ തരംഗമാണ് സൃഷ്‌ടിച്ചത്. സമീപ കാലത്തെ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 'ബിഗ് ബി' പുറത്തിറങ്ങി 15 വര്‍ഷത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയായിരുന്നു ഹൈപ്പിന് കാരണം.
Bheeshma Parvam screening: റിലീസ് ചെയ്‌ത് ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ കലക്ഷന്‍ 'ഭീഷ്‌മ പര്‍വ്വം' നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്. ആക്ഷന്‍, പ്രണയം, ഡ്രാമ, ഫാമിലി സെന്‍റിമെന്‍റ്‌സ് തുടങ്ങി എല്ലാ ചേരുവകളും അടങ്ങിയ കംപ്ലീറ്റ് എന്‍റര്‍ടെയ്‌നര്‍ ആയിരുന്നു 'ഭീഷ്‌മ പര്‍വ്വം'. 'ലൂസിഫറി'നും 'കുറുപ്പി'നും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'.
Bheeshma Parvam cast and crew: അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. എ ആന്‍ഡ് എ ആയിരുന്നു വിതരണം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചു. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, പദ്‌മരാജ് രതീഷ്, ലെന, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്, ഹരീഷ് പേരടി, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.