ETV Bharat / sitara

ഫഹദിനെ ആക്ഷന്‍ പഠിപ്പിക്കാന്‍ ഹോളിവുഡിന്‍റെ ലീ വിറ്റേക്കറെത്തും - ലീ വിറ്റേക്കർ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കറാണ്

Malik movie Fahadh Faasil, Lee Whittaker joins, action choreographer, Mahesh Narayanan  ഫഹദിനെ ആക്ഷന്‍ പഠിപ്പിക്കാന്‍ ഹോളിവുഡിന്‍റെ ലീ വിറ്റേക്കര്‍ എത്തും  Malik movie  Fahadh Faasil  മഹേഷ് നാരായണൻ  ഫഹദ് ഫാസില്‍ ചിത്രം മാലിക്ക്  ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ  ലീ വിറ്റേക്കർ  Lee Whittaker joins action choreographer
ഫഹദിനെ ആക്ഷന്‍ പഠിപ്പിക്കാന്‍ ഹോളിവുഡിന്‍റെ ലീ വിറ്റേക്കര്‍ എത്തും
author img

By

Published : Dec 15, 2019, 11:05 PM IST

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷൻ ഒരുക്കാന്‍ ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകള്‍ക്ക് ആക്ഷൻ നിർവഹിച്ച ലീ വിറ്റേക്കർ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്. ടേക്ക് ഓഫ് കണ്ട ശേഷം മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വിറ്റേക്കർ മാലിക്കിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യാൻ സമ്മതിക്കുകയായിരുന്നു.

ക്യാച്ചിങ് ഫയർഫ്ലൈസ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ വിറ്റേക്കര്‍ ക്യാപ്റ്റൻ മാർവെൽ, എക്‌സ് മാൻ: അപോളജൈസ്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് 5 തുടങ്ങിയ ഹോളിവുഡിലെ ആക്ഷൻ ത്രില്ലറുകൾക്ക് പിന്നിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈറാ നരസിംഹ റെഡ്ഡി, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ, വിശ്വരൂപം1, വിശ്വരൂപം 2, ബാഹുബലി 1, ബാഹുബലി 2, ലിംഗ, ആരംഭം തുടങ്ങിയവയാണ് ലീ വിറ്റേക്കർ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത പ്രധാന ഇന്ത്യൻ സിനിമകൾ.

25 കോടി ബജറ്റിലൊരുങ്ങുന്ന മാലിക് നിർമിക്കുന്നത് ആന്‍റോ ജോസഫാണ്. വിഷുവിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, നിമിഷ സജയൻ, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലീ വിറ്റേക്കർ അജിത്തിനെയും വിജയിനെയും ഒന്നിപ്പിച്ച് ചിത്രമൊരുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു.

Intro:Body:

Plane

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.