ETV Bharat / sitara

മാലികിലെ കവാലി സംഗീതം, ആ കുഞ്ഞു ഗായിക ഇവിടെയുണ്ട് - മാലിക്

ഓണത്തിന് റിലീസിലാകാനിരിക്കുന്ന നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിലും ഹിദയുടെ പാട്ടുണ്ട്.

malik film song sung by fida goes viral  കവാലി സംഗീതത്തിലൂടെ ലക്ഷങ്ങളുടെ മനം കവർന്നു  സ്വരമാധുര്യത്തിലൂടെ താരമായി ഫിദ  കവാലി സംഗീതം  മാലിക്  ഫഹദ് ഫാസിൽ
malik film song sung by fida goes viral
author img

By

Published : Jul 18, 2021, 5:05 PM IST

Updated : Jul 18, 2021, 7:05 PM IST

മലപ്പുറം: മാസങ്ങൾക്ക് മുൻപ് പാടിയ പാട്ട് സിനിമയിൽ വന്നതിന്‍റെ സന്തോഷത്തിൽ മലപ്പുറം ചോക്കാട് സ്വദേശി നാലാം ക്ലാസുകാരി ഹിദ. അതും ഫഹദ് ഫാസിൽ ചിത്രമായ മാലികിൽ. സിനിമ കണ്ടവരാരും അവസാന ഭാഗത്തെ ആ മനോഹരമായ കവാലി സംഗീതം മറക്കാനിടയില്ല. പാട്ട് സിനിമയിൽ വരിക മാത്രമല്ല, ഹിറ്റാവുകയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു.

മാലികിലെ കവാലി സംഗീതം, ലക്ഷങ്ങളുടെ മനം കവർന്ന് ഹിദ

ഗായികയായ സഹോദരി റിഫമോളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനായി മാസങ്ങൾക്ക് മുൻപ് സംഗീത സംവിധായകൻ ഹനീഫ മുടിക്കോടിനടുത്തേക്ക് സഹോദരിക്കൊപ്പം പോയതായിരുന്നു ഹിദ. അന്ന് ഹിദയെ കൊണ്ടും നാലുവരി പാടിച്ച് റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ അന്ന് പാടിയ വരികൾ സിനിമയിൽ വരുമെന്നോ വൈറലാകുമെന്നോ ഹിദയും കുടുംബവും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

Also Read: സ്ഫോടക വസ്തുക്കൾക്കിടയിലൂടെ ഓടുന്ന ഫഹദ് ഫാസിൽ; മാലിക് ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത്

ചോക്കാട് മമ്പാട്ടു മൂലയിലെ കെ.ടി. സക്കീർ - റുക്സാന ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഇളയവളാണ് ഹിദ. നിർധന കുടുംബമായതിനാൽ സംഗീതത്തിൽ ശാസ്ത്രീയ പഠനമോ പരിശീലനമോ ഹിദയ്ക്ക് ലഭിച്ചിട്ടില്ല. സ്കൂളിലെ അധ്യാപിക ദീപിക ടീച്ചര്‍ ഹിദയുടെ സ്വരമാധുര്യം തിരിച്ചറിഞ്ഞ് പരിശീലനം നൽകിയതാണ് ഈ കൊച്ചു മിടുക്കിക്ക് പ്രോത്സാഹനമായത്. ഓണത്തിന് റിലീസിലാകാനിരിക്കുന്ന നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിലും ഹിദയുടെ പാട്ടുണ്ട്.

Last Updated : Jul 18, 2021, 7:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.