ETV Bharat / sitara

മഹാഗുരുവിന് ഓര്‍മകളുടെ മഴനാരുകളാൽ അർച്ചന : ലോഹിക്ക് സ്‌മരണാഞ്ജലി - മോഹൻലാൽ മമ്മൂട്ടി ലോഹിതദാസ് വാർത്ത

ലോഹിതദാസിന് സ്‌മരണാഞ്ജലി അർപ്പിച്ച് മലയാള സിനിമാതാരങ്ങളും ഫെഫ്‌കയും

malayalm film fraternity remember lohithadas news  actors lohithadas update  lohithadas death anniversary news  lohithadas memory day news  lohithadas mohanlal news  lohithadas manju warrier news  lohithadas fefka news  lohithadas prithviraj update news  സ്‌മരണാഞ്ജലി ലോഹി വാർത്ത  മലയാള സിനിമ താരങ്ങൾ ലോഹിതദാസ് വാർത്ത  ഫെഫ്ക ലോഹിതദാസ് വാർത്ത  മോഹൻലാൽ മമ്മൂട്ടി ലോഹിതദാസ് വാർത്ത  മഞ്ജു വാര്യർ ലോഹിതദാസ് വാർത്ത
ലോഹിതദാസ്
author img

By

Published : Jun 28, 2021, 8:44 PM IST

'പക്ഷേ ചില മഴകളുണ്ട്, പെയ്തൊഴിഞ്ഞാലും മരച്ചില്ലകളിലും ജാലകച്ചില്ലുകളിലും തുള്ളികളായി ഓർമകളെ വിട്ടുപോകുന്നവ, ഓർമകളിൽ മിന്നലുകളെ ബാക്കിവയ്ക്കുന്നവ, തോർന്നുതീർന്നാലും കാതുകളിൽ പെയ്‌തുതീരാത്ത സംഗീതമാകുന്നവ... പ്രിയ ലോഹി സാർ പ്രണാമം...'

12 ആണ്ട് മുന്‍പ് അപ്രതീക്ഷിതമായി വിടവാങ്ങിയ മലയാളത്തിന്‍റെ പ്രിയപ്പെട്ട ലോഹിതദാസിന്‍റെ ഓർമകളിൽ ആദരവ് അർപ്പിച്ച് മലയാള സിനിമാലോകം. ഫെഫ്‌കയുടെ സംവിധായക കൂട്ടായ്‌മയും എഴുത്തുകാരുടെ കൂട്ടായ്‌മയും തങ്ങളുടെ പ്രിയഗുരുവിന്‍റെ സ്നേഹസ്മരണ പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഒന്നുമല്ലാതിരുന്നപ്പോൾ തനിക്കെങ്ങനെയായിരുന്നു മഴയെന്നതും, വളർച്ചയിൽ പൂമുഖപ്പടിയിൽ കണ്ട മഴയെ കുറിച്ചും ലോഹിതദാസ് പറഞ്ഞ വാക്കുകൾ ഉൾപ്പെടുത്തിയാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ അദ്ദേഹത്തിന്‍റെ സ്മരണാർഥം വീഡിയോ ഒരുക്കിയത്.

1.41 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ശബ്‌ദവിവരണം നൽകിയിരിക്കുന്നത്, കാരിരുമ്പിന്‍റെ കരുത്തുള്ള ഭാനുവിന് ജീവൻ പകർന്ന മഞ്ജു വാര്യരാണ്. 'മഹാഗുരുവിന് സ്മരണകളുടെ മഴനാരുകളാൽ അർച്ചന'യെന്ന് കുറിച്ചുകൊണ്ടാണ് ഫെഫ്‌ക വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

സ്മരാണഞ്ജലി അർപ്പിച്ച് താരങ്ങളും

സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങി നിരവധി പ്രമുഖർ ലോഹിതദാസിന് ഫേസ്ബുക്കിൽ സ്മരാണഞ്ജലി കുറിച്ചു.

മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ പ്രിയപ്പെട്ട കഥാകാരനും സംവിധായകനുമായ ലോഹിതദാസിന് ഓർമപ്പൂക്കൾ അർപ്പിച്ചപ്പോൾ കന്മദത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യർ സ്മരണ കുറിച്ചത്.

മനുഷ്യൻ അടച്ചുപൂട്ടലിൽ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ലോഹിതദാസ് ഉണ്ടായിരുന്നെങ്കിൽ, അവിടെയും സർഗാത്മക വൈഭവത്തോടെ അദ്ദേഹം ജീവിതാവസ്ഥകളെ പകർത്തിഎഴുതുമായിരുന്നു എന്ന് മഞ്ജു വാര്യർ പറഞ്ഞു.

More Read: കഥയുടെ കിരീടമണിഞ്ഞ ലോഹിയുടെ ഓർമകളിൽ

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

'ഇന്നലെയും ആലോചിച്ചു... ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക... ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ 'അണു'കുടുംബങ്ങളായത്!

ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം. മനുഷ്യർ 'തനിയാവർത്തന'ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ...

തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിൻ്റെ ഓർമകൾക്ക് പ്രണാമം...' മഞ്ജു വാര്യർ സ്മരണ പങ്കുവച്ചു.

ചക്രം എന്ന ഒറ്റ ചിത്രത്തിലായാലും ലോഹിതദാസിനൊപ്പം പ്രവർത്തിക്കാനായതിന്‍റെ സന്തോഷം പൃഥ്വിരാജ് സുകുമാരൻ പങ്കുവച്ചു. നടൻ ഉണ്ണി മുകുന്ദൻ, വിനു മോഹൻ തുടങ്ങിയവരും ലോഹിതദാസിനെ അനുസ്‌മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.