ETV Bharat / sitara

തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ കുറയുന്നു; പ്രീസ്റ്റിന്‍റെ റിലീസ് അനിശ്ചിതത്വത്തില്‍ - മമ്മൂട്ടി-മഞ്ജുവാര്യര്‍ സിനിമ വാര്‍ത്തകള്‍

നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്‌ത ദി പ്രീസ്റ്റ് ത്രില്ലര്‍ സിനിമയാണ്

malayalam movie priest release postponed  പ്രീസ്റ്റിന്‍റെ റിലീസ് അനിശ്ചിതത്വത്തില്‍  movie priest release postponed  priest release postponed  malayalam movie priest  മമ്മൂട്ടി-മഞ്ജുവാര്യര്‍ സിനിമ വാര്‍ത്തകള്‍  മമ്മൂട്ടി-മഞ്ജുവാര്യര്‍
തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ കുറയുന്നു, പ്രീസ്റ്റിന്‍റെ റിലീസ് അനിശ്ചിതത്വത്തില്‍
author img

By

Published : Jan 31, 2021, 2:01 PM IST

തിയേറ്ററുകള്‍ തുറന്നതോടെ പുതിയ സിനിമകളെല്ലാം റിലീസിനായി തിയേറ്ററുകളിലേക്ക് എത്താന്‍ തയ്യാറായികൊണ്ടിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളടക്കം റിലീസ് തീയ്യതിയും പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടി-മഞ്ജുവാര്യര്‍ ജോഡി ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തില്ലെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ കുറയുന്നതും സെക്കന്‍ഡ് ഷോയ്‌ക്ക് അനുമതി ഇല്ലാത്തതുമാണ് റിലീസ് നീട്ടാന്‍ കാരണം. അടുത്തിടെ റിലീസ് ചെയ്‌ത വെള്ളം, വാങ്ക് എന്നിവ കാഴ്ചക്കാര്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധിയിലാണ്. കൂടാതെ ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനുള്ള നിരവധി ചിത്രങ്ങളുടെ റിലീസുകള്‍ കൂടി നീട്ടാനുള്ള ആലോചനയിലാണ് നിര്‍മാതാക്കള്‍.

നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്‌ത ദി പ്രീസ്റ്റ് ത്രില്ലര്‍ ചിത്രമാണ്. കുഞ്ഞിരാമായണത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപും കോക്‌ടെയിൽ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം മേനോനും ചേർന്നാണ് ദി പ്രീസ്റ്റിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.