കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തുടക്കകാലത്ത് തിയേറ്ററുകളില്‍ എത്തുകയും കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയും ചെയ്‌ത രജിഷ വിജയന്‍ ചിത്രമാണ് ഖോ ഖോ. ഇപ്പോള്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാന്‍ പോകുന്ന വിവരം രജിഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂെട അറിയിച്ചത്. ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്‌തത്. സ്പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
'ഖോ ഖോ ഒടിടി റിലീസ് അപ്ഡേറ്റ്... ഖോ ഖോയുടെ എക്‌സ്ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27ന് ഒടിടി പ്ലാറ്റ്‌ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തിയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ മെയ് 28 വൈകുന്നേരം 7 മണിക്ക്' എന്നായിരുന്നു ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിനൊപ്പം രജിഷ വിജയന്‍ കുറിച്ചത്.
Also read:രാധേയെ കുറിച്ച് മോശം നിരൂപണം; നിരൂപകനെതിരെ മാനനഷ്ടകേസ് നല്‍കി സല്‍മാന്‍ ഖാന്‍