40 വര്‍ഷം നീണ്ട സിനിമ ജീവിതത്തിലെ പരിചയസമ്പന്നതയിലൂടെ ഉണ്ടാക്കിയ ആത്മവിശ്വാസം കൊണ്ട് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുകയാണ് മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍. ബറോസ് ചിത്രീകരണം പുരോഗമിക്കുമ്പോള്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സംവിധായകന്‍റെ കസേരയില്‍ മോഹന്‍ലാലിനെയും കാമറയ്‌ക്ക് പിന്നില്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഛായാഗ്രഹകന്‍ സന്തോഷ് ശിവനെയും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും കാണാം.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോ പുന്നൂസാണ് ബറോസിന്‍റെ രചയിതാവ്. ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രമായിരിക്കും ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ റോള്‍ അഭിനയിക്കുന്നത്. പ്രതാപ് പോത്തന്‍, പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും.
-
#Barroz @santoshsivan pic.twitter.com/3FkFLbXZIK
— Mohanlal (@Mohanlal) April 21, 2021 " class="align-text-top noRightClick twitterSection" data="
">#Barroz @santoshsivan pic.twitter.com/3FkFLbXZIK
— Mohanlal (@Mohanlal) April 21, 2021#Barroz @santoshsivan pic.twitter.com/3FkFLbXZIK
— Mohanlal (@Mohanlal) April 21, 2021
ഭൂമിയില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന രത്‌നങ്ങളും നിധികളും വാസ്‌കോഡഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. ഗാമയുടെ പിന്‍ഗാമിക്ക് മാത്രമേ ബറോസ് ആ വലിയ നിധി നല്‍കുകയുള്ളൂ. ഒരു ദിവസം ആ സ്ഥലത്തേക്കൊരു കുട്ടി വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരനാണ് താനെന്ന് പറയുന്നു. ബറോസ് ആ കുട്ടി പറയുന്നത് ശരിയാണോയെന്ന് കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. കുട്ടികള്‍ക്കായുള്ള ഫാന്‍റസി ത്രീഡി സിനിമയായിരിക്കും ബറോസ്. വിവിധ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.