ETV Bharat / sitara

പ്രിയപ്പെട്ട ചാലുവിന് പിറന്നാൾ ആശംസയുമായി പൃഥ്വിയും പ്രണവും നസ്രിയയും - ദുൽഖർ സൽമാൻ നസ്രിയ വാർത്ത

പൃഥ്വിരാജ്, നസ്രിയ നസീം, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, മഞ്‌ജു വാര്യർ, നിവിൻ പോളി, സലിം കുമാർ, മനോജ് കെ. ജയൻ, ശിവദ തുടങ്ങി നിരവധി താരങ്ങൾ ദുൽഖർ സൽമാന് പിറന്നാൾ ആശംസ അറിയിച്ചു.

birthday wishes chalu dulquer news  prithviraj dulquer news  nazriya pranav dulquer news  പൃഥ്വിരാജ് ദുൽഖർ സൽമാൻ വാർത്ത  ദുൽഖർ സൽമാൻ ചാലു ജന്മദിനം വാർത്ത  ദുൽഖർ സൽമാൻ നസ്രിയ വാർത്ത  പ്രണവ് മോഹൻലാൽ ദുൽഖർ സൽമാൻ വാർത്ത
ദുൽഖർ സൽമാൻ
author img

By

Published : Jul 28, 2021, 5:33 PM IST

മലയാളത്തിന്‍റെ യങ് ചാമിങ് ഹീറോ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി താരങ്ങൾ. സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും ദുൽഖർ സൽമാൻ, തങ്ങളുടെ പ്രിയപ്പെട്ട ചാലുവാണ്.

പൃഥ്വിരാജ്, നസ്രിയ നസീം, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, മഞ്‌ജു വാര്യർ, നിവിൻ പോളി തുടങ്ങിയ പ്രമുഖ താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട സഹോദരന് ജന്മദിനാശംസ അറിയിച്ചു.

പൃഥ്വിരാജിന്‍റെ പിറന്നാൾ ആശംസ

വളരെ വൈകാരികമായ കുറിപ്പും ദുൽഖറിനൊപ്പമുള്ള ചിത്രവുമാണ് പൃഥ്വിരാജ് തന്‍റെ ആശംസ സന്ദേശത്തിൽ ഉൾപ്പെടുത്തിയത്. 'സന്തോഷ ജന്മദിനം സഹോദരാ. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും നിങ്ങൾ ഒരു സുഹൃത്തിനും അപ്പുറമാണ്. ഏറ്റവും കൂളായ, മനോഹരമായ വ്യക്തിത്വം ഒരുമിച്ചുള്ള ആൾ. നീ ആർജിച്ച ഒരോ വിജയവും നീ അർഹിക്കുന്നു.

സിനിമയോട് നിനക്ക് എത്ര ആവേശമുണ്ടെന്നും എനിക്ക് അറിയാം. എത്ര അഭിമാനത്തോടെയാണ് ബിഗ് എം സർനെയിം ആയി നീ കൊണ്ട് നടക്കുന്നത്. കുടുംബം, സിനിമ, കാറുകൾ, നമ്മുടെ കൊച്ചു പെൺകുട്ടികൾ എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‍നേഹം...' എന്ന് പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചു. പൃഥ്വിയെ കെട്ടിപ്പിടിച്ചിരിക്കുന്ന ദുൽഖറിനെയും പോസ്റ്റിൽ കാണാം.

  • " class="align-text-top noRightClick twitterSection" data="">

പൃഥ്വിരാജിന്‍റെ ഭാര്യയും സിനിമ നിർമാതാവുമായ സുപ്രിയ മേനോനും ദുൽഖർ സൽമാന് പിറന്നാൾ ആശംസ അറിയിച്ചു.

"ജന്മദിനാശംസകൾ ബം.. നമ്മളായുള്ള വലിയ യാത്രയായിരുന്നു ഇത്..എന്തൊക്കെ ആയാലും നമ്മളെന്നും ആ കുഞ്ഞിയും ബമ്മുമായിരിക്കും..കുഞ്ഞിക്ക് ഒപ്പം എന്നുമുണ്ടാവുന്നതിനും ജനിച്ചതിനും നന്ദി.. ഞങ്ങൾ നിന്നെ സ്നേ​ഹിക്കുന്നു.. ഈ വർഷം നിനക്ക് സന്തോഷത്തിന്‍റാതാവട്ടെ എന്ന് പ്രത്യാശിക്കുന്നു. നീയും അമയും മുമുവും എന്‍റെയാണ്...." ദുൽഖറിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം നസ്രിയ നസീം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ചാലു ചേട്ടന് പ്രണവിന്‍റെ പിറന്നാൾ ആശംസ

'ഹാപ്പി ബർത്ത്‌ഡേ ചാലു ചേട്ടാ, മികച്ചൊരു വർഷമാവട്ട,' എന്നെഴുതി ലെഫ്‌റ്റനെന്‍റ് റാമിലെ ചിത്രം പ്രണവ് മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ചു.

താരരാജകുമാരന് പിറന്നാൾ ആശംസയുമായി മനോജ് കെ.ജയൻ

'ഒരു വ്യക്തിയുടെ രത്നം, എന്ന പദപ്രയോഗത്തിന്‍റെ യഥാർഥ അർഥം ഞാൻ കൂടുതൽ മനസ്സിലാക്കിയത്,’ദുൽഖർ സൽമാൻ’ എന്ന എന്‍റെ പ്രിയപ്പെട്ട ചാലുവിനെ അടുത്തറിഞ്ഞപ്പോഴാണ്.

മലയാളത്തിന്‍റെ ‘താര രാജകുമാരന്’ നിങ്ങളുടെ സ്വന്തം കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,' സല്യൂട്ടിലെ തന്‍റെ സഹതാരത്തിന് മനോജ് കെ.ജയൻ ആശംസ അറിയിച്ചു.

ഊഷ്‌മളവും രസകരവുമായ സ്‌നേഹിതന് പിറന്നാൾ ആശംസകളും വിജയാശംസകളും അറിയിച്ചുകൊണ്ട് നിവിൻ പോളിയും രംഗത്തെത്തി. പ്രിയപ്പെട്ട ദുൽഖറിന് ജന്മദിനാശംസ അറിയിക്കുന്നതായി മഞ്ജു വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

More Read: ഇന്‍റർനെറ്റിൽ തരംഗമായി നസ്രിയ പകർത്തിയ സൗഹൃദ- കുടുംബ ചിത്രം

കൂടാതെ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, വിനോദ് ഗുരുവായൂർ, ഉണ്ണി മുകുന്ദൻ, ദിലീപ്, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ആസിഫ് അലി, അനു സിതാര, ഗ്രിഗറി ജേക്കബ്, ഗിന്നസ് പക്രു, ശിവദ, സലിം കുമാർ, സണ്ണി വെയ്‌ൻ, സംവിധായകൻ വിനോദ് ഗുരുവായൂർ, റോഷൻ ആൻഡ്രൂസ് എന്നിവരും ദുൽഖർ സൽമാന് ജന്മദിനാശംസ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.