ETV Bharat / sitara

ഒടുവില്‍, സ്വാഭാവികാഭിനയത്തിലെ മുമ്പന്‍ ; ഓര്‍മ്മകള്‍ക്ക് പതിനഞ്ചാണ്ട്

എ വിൻസെന്‍റ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രത്തിലൂടെയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ അരങ്ങേറ്റം.

author img

By

Published : May 27, 2021, 4:47 PM IST

ഒടുവിൽ ഉണ്ണികൃഷ്ണൻ സിനിമ വാർത്ത  ചരമദിനം ഒടുവിൽ ഉണ്ണികൃഷ്ണൻ വാർത്ത  ഒടുവിൽ ഉണ്ണികൃഷ്ണൻ സ്‌മരണ താരങ്ങൾ വാർത്ത  late actor oduvil unnikrishnan news  cinema actors remembers oduvil unnikrishnan news  malayalam actor death anniversary oduvil news latest  oduvil mohanlal news  ഒടുവിൽ മോഹൻലാൽ വാർത്ത  ഒടുവിൽ മമ്മൂട്ടി സുരേഷ് ഗോപി വാർത്ത  oduvil mammootty suresh gopi news  ഒടുവിൽ ശ്വേത മേനോൻ വാർത്ത  oduvil swetha menon latest news
ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ സ്‌മരണ

ചെണ്ടയിലൂടെ അരങ്ങേറി ഇടയ്‌ക്ക കൊട്ടി മലയാളത്തിന്‍റെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മഹാപ്രതിഭ. ഏതെങ്കിലും വാദ്യകലാവിദഗ്ദനെക്കുറിച്ചല്ല, ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയിൽ അഭിനയത്തിന്‍റെ ഒടുവിലത്തെ വാക്കായ ഒടുവിൽ ഉണ്ണികൃഷ്ണനെപ്പറ്റിയാണ്. പെരിങ്ങോട് ശങ്കര മാരാരും അച്യുതൻ നായരും കാളിയപ്പനുമൊക്കെ മലയാള സിനിമയുടെ അനശ്വര കഥാപാത്രങ്ങളായത് ഒടുവിൽ ഉണ്ണികൃഷ്ണൻ സ്വതസിദ്ധമായ അഭിനയത്തിലേക്ക് പരകായപ്രവേശം നടത്തിയപ്പോഴാണ്. ഇന്ന് മലയാളം വീണ്ടും ആ നഷ്ടത്തെ ഓർക്കുമ്പോൾ 15 വർഷമായി അദ്ദേഹം ഒഴിച്ചിട്ട സ്ഥാനം ശൂന്യമായി തുടരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Also Read: നവതിയില്‍ ഒഎന്‍വി ; ആ സര്‍ഗ ധന്യതയുടെ സ്മൃതി നിറവില്‍ മലയാളം

ഗർവുള്ള കാരണവര്‍, നിസഹായനായ സാധാരണക്കാരന്‍, കോമാളിയായ കാര്യസ്ഥന്‍ എഴുപതുകളിലും നൈർമല്യമുള്ള കാമുകന്‍, അഭ്രപാളിയിൽ അവരായി ജീവിയ്ക്കുകയായിരുന്നു അദ്ദേഹം. മുഴുനീളൻ കഥാപാത്രമായാലും എണ്ണിപ്പറയാവുന്ന സീനുകളായാലും ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ സാന്നിധ്യം സിനിമയിലൂടനീളം പ്രേക്ഷകൻ അനുഭവിച്ചറിഞ്ഞു. അടൂരിന്‍റെ നിഴൽക്കുത്തിലെ ആരാച്ചാരായ കാളിയപ്പനിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് അദ്ദേഹത്തിന്‍റെ അഭിനയനൈപുണ്യത്തിന്‍റെ തെളിമ വ്യക്തമാക്കുന്നുണ്ട്. അതിനാൽ പകരം വയ്ക്കാനാവാത്ത ആ കലാകാരനെ ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ മലയാളത്തിന് ഓർക്കാനാവില്ല.

ഒടുവിൽ ഉണ്ണികൃഷ്ണനെ അനുസ്‌മരിച്ച് സിനിമാതാരങ്ങൾ

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശ്വേത മേനോൻ, സലിം കുമാർ, എന്നിവർ നടന്‍റെ ഓർമ പങ്കുവച്ചു. 'ഓർമപ്പൂക്കൾ' എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ദേവാസുരത്തിലെ ശങ്കരമാരാരിന്‍റെ തുടർച്ചയായി രാവണപ്രഭുവിൽ ആ വേഷം ചെയ്യാനായത് ഭാഗ്യമെന്ന് നടനും സംവിധായകനുമായ മധുപാൽ മോഹൻലാലിന്‍റെ പോസ്റ്റില്‍ കമന്‍റിട്ടു.

ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ വൈവിധ്യകഥാപാത്രങ്ങളുടെ കൊളാഷ് പങ്കുവച്ചുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും താരത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. 'ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം' എന്ന് സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു.

'ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ സ്‌മരണയിൽ' എന്ന് നടി ശ്വേത മേനോനും ഫേസ്‌ബുക്കിൽ കുറിച്ചു. 'പേരുകൊണ്ട് ഒടുവിലായിരുന്നുവെങ്കിലും, അഭിനയ ചാരുതയിൽ എന്നും ഒന്നാമനായിരുന്നു ഒടുവിൽ. അഭിനയകുലപതിക്ക്, ശ്രദ്ധാഞ്‌ജലി' എന്നാണ് സലിം കുമാർ അനുസ്മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.