ETV Bharat / sitara

മൂന്ന് പെണ്ണുങ്ങൾ, മൂന്ന് കാലഘട്ടം, മൂന്ന് വികാരങ്ങൾ: 'ആണും പെണ്ണും' ട്രെയിലറെത്തി - venu aanum pennum trailer news

ആഷിക് അബു, ജയ് കെ., വേണു എന്നിവർ സംവിധാനം ചെയ്യുന്ന ആണും പെണ്ണും ചിത്രത്തിലെ ട്രെയിലറെത്തി.

ആണും പെണ്ണും ട്രെയിലർ പുതിയ വാർത്ത  മൂന്ന് പെണ്ണുങ്ങൾ ആണും പെണ്ണും സിനിമ വാർത്ത  ആഷിക് അബു ആണും പെണ്ണും വാർത്ത  ആണും പെണ്ണും ജയ് കെ വാർത്ത  ആണും പെണ്ണും വേണു വാർത്ത  aanum pennum trailer released news  malayalam anthology aanum pennum news  aashiq abu aanum pennum news  venu aanum pennum trailer news  jay k aanum pennum trailer news
ആണും പെണ്ണും ട്രെയിലറെത്തി
author img

By

Published : Mar 21, 2021, 4:44 PM IST

ആഷിക് അബു, ജയ് കെ., വേണു... മൂന്ന് സംവിധായകരുടെ മൂന്ന് കഥകൾ. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രൻ, പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോര്‍ജ്, സംയുക്ത മേനോൻ എന്നിങ്ങനെ പുതിയ സിനിമയുടെ പ്രമുഖ താരങ്ങളും ഒപ്പം നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നീ മുതിർന്ന താരങ്ങളും. മലയാളിയുടെ പ്രിയതാരം ഇന്ദ്രജിത്തും നടനും സംവിധായകനുമായ ബേസിൽ ജോസഫുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. 2013ലെ അഞ്ച് സുന്ദരികൾക്ക് ശേഷം മലയാളത്തിലൊരുങ്ങുന്ന ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ ട്രെയിലർ പുറത്തിറങ്ങി.

  • " class="align-text-top noRightClick twitterSection" data="">

"മൂന്ന് പെണ്ണുങ്ങൾ, മൂന്ന് കാലഘട്ടം, മൂന്ന് വികാരങ്ങൾ" എന്ന ടാഗ് ലൈനിൽ ഒരുക്കുന്ന ആന്തോളജിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചേർന്നാണ്. സൈജു ശ്രീധരനും ബീനാ പോളും ഭവന്‍ ശ്രീകുമാറുമാണ് ആന്തോളജിയുടെ എഡിറ്റിങ് നിർവഹിക്കുന്നത്. ബിജിബാലും ഡോണ്‍ വിന്‍സെന്‍റുമാണ് സംഗീത സംവിധായകർ. രാജീവ് രവി അവതരിപ്പിക്കുന്ന ആണും പെണ്ണും എന്ന ആന്തോളജി നിർമിക്കുന്നത് പികെ പ്രൈം പ്രൊഡക്ഷന്‍റെ ബാനറിൽ സി.കെ പദ്മകുമാര്‍, എം. ദിലീപ് കുമാര്‍ എന്നിവർ ചേർന്നാണ്. ഈ മാസം 26ന് ആന്തോളജി ചിത്രം റിലീസിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.