എറണാകുളം: താന്‍ നായികയായി അഭിനയിക്കുന്ന 'ഖോ ഖോ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചതായി രജിഷ വിജയന്‍. ഇക്കാര്യം രജിഷ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു. ലോക്ക് ഡൗണ്‍ കാലത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരുക്കിയ ലവ് എന്ന ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രം രജിഷയായിരുന്നു. ചിത്രത്തിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. രാഹുൽ റിജി നായരാണ് 'ഖോ ഖോ' യുടെ സംവിധായകന്‍. മുൻ ഖോ ഖോ അത്‌ലറ്റ് പില്‍ക്കാലത്ത് ഖോ ഖോയുടെ പരിശീലകയായി മാറുന്നതെല്ലാം സിനിമയിലുണ്ടാകും.
- " class="align-text-top noRightClick twitterSection" data="">
രണ്ട് കാലഘട്ടമുള്ളതിനാല്‍ സിനിമയിൽ രജിഷയ്ക്ക് രണ്ട് ഗെറ്റപ്പുകൾ ഉണ്ടായേക്കും. ഒറ്റമുറി വെളിച്ചം, ഡാകിനി എന്നിവയാണ് രാഹുൽ റിജി നായരുടെ മറ്റ് സിനിമകള്‍. രചനയും രാഹുല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ ടോബിൻ തോമസാണ് ഛായാഗ്രഹണം. സിദ്ധാർത്ഥ് പ്രദീപാണ് സംഗീത സംവിധായകൻ. മാരി സെല്‍വരാജ് ഒരുക്കുന്ന ധനുഷിന്‍റെ കര്‍ണ്ണന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് രജിഷ. ഇപ്പോള്‍ കൊവിഡ് മൂലം ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.