ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ സിനിമ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ചതിനാല്‍ സിനിമാതാരങ്ങളെല്ലാം കുടുംബത്തോടൊപ്പം കഴിയുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായി നിന്നാണ് പലരും ലോക്ക് ഡൗണ്‍ കാലത്തെ വിരസതയെ മറികടക്കുന്നത്. ഇപ്പോള്‍ നടി അനുശ്രീ തന്‍റെ വീട്ടുവളപ്പിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ കീഴടക്കുന്നത്. നര്‍മ്മം തുളുമ്പുന്ന അതിമനോഹര ക്യാപ്ഷനും അനുശ്രീ ഫോട്ടോക്കൊപ്പം നല്‍കിയിട്ടുണ്ട്.
'ഈ ലോക്ക് ഡൗണ്‍ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്... ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരൻ അനൂപ്, അസിസ്റ്റന്‍റ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി' –ഇതായിരുന്നു അനുശ്രീ ഫോട്ടോക്കൊപ്പം കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
കറുത്ത ഉടുപ്പും കൂളിങ് ഗ്ലാസും വെച്ച് മോഡേണ്‍ ലുക്കിലാണ് അനുശ്രീ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധിപേര്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.