ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി വിവാഹിതരയായ താരങ്ങളാണ് നടിയും അവതാരകയുമായ പേര്‍ളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരും ഒന്നിച്ചിറക്കിയ വെബ് സീരീസും ഹിറ്റായിരുന്നു. അടുത്തിടെയാണ് താരങ്ങള്‍ വിവാഹിതരായത്. ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച 'പേളിഷ്' വിവാഹത്തിന് ശേഷമുള്ള ആദ്യ ഓണം ചെന്നൈയിലാണ് ആഘോഷിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍ക്കായി ഇരുവരും ഓണവിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ചെന്നൈയിലേക്കുള്ള രാത്രി യാത്രയും പൂക്കളമിട്ടതും സദ്യ ഒരുക്കങ്ങളുമെല്ലാം ഇരുവരും ആരാധകരുമായി പങ്കുവച്ചു. ഓണത്തിനായി പേളിയുടെ സ്‌പെഷ്യല്‍ പാചകവും ഉണ്ടായിരുന്നു. ബീട്രൂട്ട് പച്ചടിയും ക്യാരറ്റ് ഹല്‍വയുമാണ് പേളി തയ്യാറാക്കിയത്. അതിനിടെ പേര്‍ളി തയ്യാറാക്കിയ വിഭവം പച്ചടിയാണോ കിച്ചടിയാണോ എന്ന ഇരുവരുടെയും സംശയം ആരാധകരില്‍ ചിരിപടര്‍ത്തി. നിരവധി കമന്‍റുകളാണ് ലൈവിന് ലഭിച്ചത്.