മലയാളത്തിലെ യൂത്തന്മാരില്‍ മുന്‍പന്തിയിലുള്ള ടൊവിനോ തോമസിന്‍റെ സിനിമകളെ സ്നേഹിക്കും പോലെ തന്നെ ആരാധകര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് താരത്തിന്‍റെ ഫിറ്റ്നസ്. ഇടക്കിടെ സിനിമകള്‍ക്ക് വേണ്ടിയും അല്ലാതെയും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ താരം ആരാധകര്‍ക്കായി സോഷ്യല്‍മീഡിയകള്‍ വഴി പങ്കുവെക്കാറുമുണ്ട്. ശരീരസംരക്ഷണത്തിന് ഇത്രയധികം പ്രാമുഖ്യം നല്‍കുന്ന മലയാള നടന്മാരിലെ ചുരുക്കം ചിലരില്‍ ഒരാള്‍ കൂടിയാണ് ടൊവിനോ. എന്നാല്‍ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ടൊവിനോയെ കടത്തിവെട്ടിയിരിക്കുകയാണ് താരത്തിന്‍റെ അച്ഛന്‍ അഡ്വ. ഇ.ടി തോമസ്. മസില്‍ പെരുപ്പിച്ച് ടൊവിനോക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്‍റെ ചിത്രം ഇതിനോടകം വൈറലാണ്. 'അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്‍റെ വര്‍ക്കൗട്ട് പങ്കാളി... നെഞ്ചിന്‍റെ ഇടത് ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല' ഫോട്ടോക്കാപ്പം ടൊവിനോ കുറിച്ചു. അപ്പന്‍ പൊളിയാണെന്നാണ് നടന്‍ പൃഥ്വിരാജ് അടക്കമുള്ള പ്രമുഖരും ടൊവിനോയുടെ ആരാധകരും ഫോട്ടോയ്ക്ക് കമന്‍റായി എഴുതിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">